ഇന്ധന വിലക്കയറ്റം നിയന്ത്രിക്കണം: സിയുഇഎ



കളമശേരി പെട്രോളിയം ഉൽപ്പന്ന വിലവർധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ (സിയുഇഎ) സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതി റദ്ദാക്കുക, കർഷകവിരുദ്ധ ബില്ലുകൾ എംഎസ്‌പി ഉറപ്പാക്കി പിൻവലിക്കുക, ശ്രീനാരായണ ഓപ്പൺ സർവകലാശാല കരാർ നിയമനം പുനഃപരിശോധിക്കുക തുടങ്ങി വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. കുസാറ്റിൽ അനിൽ പി മാത്യു നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സിയുഇഎ പ്രസിഡന്റ്‌ ടി കൃഷ്ണകുമാർ അധ്യക്ഷനായി.  പൊതുസമ്മേളനം വ്യാഴം രാവിലെ 10ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: എ എസ് സിനേഷ് (പ്രസിഡന്റ്‌), പി കെ പത്മകുമാർ (സെക്രട്ടറി), ജിനു സേവ്യർ (ട്രഷറർ). Read on deshabhimani.com

Related News