നോർവേയിലേക്ക്‌ കുതിക്കാൻ 
2 ഇലക്‌ട്രിക്‌ ബാർജുകൾ



കൊച്ചി കൊച്ചി കപ്പൽശാലയിൽനിന്ന്‌ നോർവേയിലേക്ക്‌ കുതിക്കാൻ രണ്ട്‌ ഇലക്‌ട്രിക്‌ ബാർജുകൾ ഒരുങ്ങി. വെള്ളിയാഴ്‌ച കൊച്ചി കപ്പൽശാലയിൽ നടന്ന ചടങ്ങിൽ നോർവേയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ്‌ ശൃംഖല എഎസ്‌കെഒ മാരിടൈമിന്‌ ബാർജുകൾ കൈമാറി. നോർവീജിയൻ സർക്കാർ ഫണ്ട്‌ നൽകുന്ന ഗ്രീൻ ഷിപ്പിങ്‌ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ കൈമാറ്റം. എഎസ്‌കെഒ മാരിടൈം എംഡി കായ്‌ ജസ്‌റ്റ്‌ ഓൾസെന്റെ ഭാര്യ ലൊയ്‌ഡ ഓൾസെൻ മുഖ്യാതിഥിയായി. ഇരുവരും ചേർന്ന്‌ ബാർജുകൾ സ്വീകരിച്ചു. കൊച്ചി കപ്പൽശാല എംഡി മധു എസ്‌ നായർ പങ്കെടുത്തു. 67 മീറ്റർ നീളമുള്ള ബാർജുകളിൽ 1846 കിലോ വാട്ട്‌ ശേഷിയുള്ള ബാറ്ററികളാണുള്ളത്‌. ഓരോ ബാർജിലും 16 കണ്ടെയ്‌നറുകൾ കൊണ്ടുപോകാൻ സാധിക്കും. ബാർജുകളെ ഞായറാഴ്‌ച മദർഷിപ്പിലേക്ക്‌ മാറ്റിയശേഷം നോർവേയിലേക്ക്‌ കൊണ്ടുപോകും. Read on deshabhimani.com

Related News