ലൈംഗിക പീഡനം പുറത്തു പറയരുതെന്ന്‌ ഭീഷണി ;പെെലറ്റ് ട്രെയിനി വനിതാ കമീഷനെ സമീപിച്ചു



തിരുവനന്തപുരം കോക്‌പിറ്റിൽവച്ച് പീഡിപ്പിച്ചത് പുറത്തറിയിച്ചാല്‍ വിമാനം പറത്താൻ യോഗ്യയല്ലെന്ന്‌ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്‌ (ഡിജിസിഎ) റിപ്പോർട്ട്‌ നൽകുമെന്ന്‌ പരിശീലകൻ പറഞ്ഞതായി വനിതാ പൈലറ്റ്‌ ട്രെയിനി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെൺകുട്ടി വനിതാ കമീഷന്‌ പരാതി നൽകി. ജനുവരി ഒന്നിനാണ് പരിശീലനപ്പറക്കലിനിടെ ലൈംഗികമായി ഉപദ്രവിച്ചത്‌.   ഒച്ചവെച്ചതോടെ ശ്രമം ഉപേക്ഷിച്ചു.    താഴെയെത്തിയപ്പോൾ  വിവരം പുറത്തുപറഞ്ഞാൽ വിമാനം പറത്താൻ അൺഫിറ്റ്‌ ആണെന്ന്‌ ഡിജിസിയെ അറിയിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി.   മാതാപിതാക്കളുടെ നിർദേശമനുസരിച്ച്‌ രാജീവ്‌ ഗാന്ധി അക്കാദമി ഓഫ്‌ സിവിൽ ഏവിയേഷൻ ആൻഡ്‌ ടെക്‌നോളജി അധികൃതരെ വിവരമറിയിച്ചു. പരാതി എഴുതിവാങ്ങാന്‍ അക്കാദമി വിസമ്മതിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചു. പരിശീലകനെതിരെ പരാതി നൽകിയാൽ അക്കാദമി അടച്ചുപൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ഥികളുടെ ഭാ​വിയെ ബാധിക്കുമെന്നും അധികൃതർ അറിയിച്ചതായും പരാതിയിൽ പറയുന്നു. റിപ്പോർട്ട്‌ ആവശ്യപ്പെടും പൈലറ്റ്‌ ട്രെയിനിയുടെ പരാതിയിൽ വനിതാ കമീഷൻ റിപ്പോർട്ട്‌ ആവശ്യപ്പെടും. പൊലീസ്‌ അന്വേഷണ റിപ്പോർട്ടും അക്കാദമിയുടെ ആഭ്യന്തര പരാതി പരിഹാരസെൽ നടത്തിയ അന്വേഷണ റിപ്പോർട്ടുമാണ്‌ ആവശ്യപ്പെടുക.സമിതിയുടെ മിനിറ്റ്‌സ്‌ ബുക്കും സമിതി അംഗങ്ങൾ ആരെന്നതടക്കമുള്ള വിവരങ്ങളും തേടും. പരാതി വന്നശേഷമാണോ ആഭ്യന്തര സമിതിയുണ്ടാക്കിയതെന്നും കമീഷൻ പരിശോധിക്കും. ഇക്കാര്യമാവശ്യപ്പെട്ട്‌ വ്യാഴം നിർദേശം നൽകും. ആറിന്‌ ചേരുന്ന യോഗം ഇക്കാര്യം പരിഗണിക്കും. Read on deshabhimani.com

Related News