സില്‍വര്‍ ലൈനിന‍് ഇ സിഗ്നൽ



തിരുവനന്തപുരം   സിൽവർ ലൈനിൽ ഉപയോഗിക്കുക അന്താരാഷ്‌ട്ര  നിലവാരമുള്ള സിഗ്നലിങ്‌ സംവിധാനം. സിഗ്നൽ നൽകാനും വേഗം നിയന്ത്രിക്കാനും ഏറ്റവും സുരക്ഷിതമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റ(ഇടിസിഎസ്)മാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന്‌ കെ റെയിൽ അറിയിച്ചു. ഇതിലൂടെ അപകടസാധ്യത ഇല്ലാതാക്കി കാര്യക്ഷമത വർധിപ്പിക്കാനാകും. അതിവേഗ, അർധ അതിവേഗ ട്രെയിനുകൾ സെക്കൻഡിൽ 50–- 100 മീറ്റർവരെ സഞ്ചരിക്കുമെന്നതിനാൽ കളർ ലൈറ്റ് സിഗ്നലുകൾ നിരീക്ഷിച്ച് എൻജിൻ ഡ്രൈവർക്ക് വേഗം നിയന്ത്രിക്കാനാകില്ല. പകരം ട്രെയിനിനകത്തുതന്നെ സിഗ്‌നൽ ലഭ്യമാകുന്ന ക്യാബ് സിഗ്നലിങ്‌ സംവിധാനമാണ്‌ സിൽവർ ലൈനിൽ ഉപയോഗിക്കുക. വേഗം സ്വയം നിയന്ത്രിക്കും. ഡ്രൈവർക്ക് അശ്രദ്ധയുണ്ടായാലും എമർജൻസി സ്‌റ്റോപ് വഴി ട്രെയിനിനെയും യാത്രക്കാരെയും സംരക്ഷിക്കാനാകും. കുറഞ്ഞത്‌ അഞ്ച്‌ മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ട്രെയിനിന്‌ ഒരേ ദിശയിലേക്ക്‌ പുറപ്പെടാൻ ഈ സംവിധാനത്തിൽ സാധിക്കും. Read on deshabhimani.com

Related News