ഒറ്റമഴയിൽ വെള്ളംകയറി 
എസ്‌എൻ ജങ്‌ഷൻ



തൃപ്പൂണിത്തുറ ചൊവ്വ വൈകിട്ട് പെയ്ത കനത്ത മഴയിൽ തൃപ്പൂണിത്തുറ എസ്എൻ ജങ്‌ഷൻമുതൽ അലയൻസ് ജങ്‌ഷൻവരെ വെള്ളക്കെട്ടിലായി. മെട്രോ നിർമാണം പൂർത്തിയാക്കിയ റോഡിന് ഇരുവശവും വീതികൂടിയ നടപ്പാതയും അതിനുതാഴെ ആഴത്തിലുള്ള കാനയും പണിത റോഡിലാണ് വെള്ളക്കെട്ട് ഉണ്ടായത്. റോഡിന്റെ വടക്കുഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷമായത്. വാഹനങ്ങൾ വളരെയേറെ സമയമെടുത്താണ് ഈ ഭാഗം കടന്നുപോയത്. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മഴവെള്ളം കാനയിലേക്ക്‌ ഒഴുകാതിരുന്നതാണ് പ്രശ്നമായത്‌. ഈ ഭാഗത്ത് കാനയിലൂടെ സുഗമമായി വെള്ളം ഒഴുകുന്നതിന് തടസ്സങ്ങളുള്ളതായും പറയപ്പെടുന്നുണ്ട്. മഴക്കാലത്ത് സ്ഥിതിയെന്തായിരിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. Read on deshabhimani.com

Related News