എംവിഐപി കനാൽ തകർന്ന ഭാഗത്ത് നിർമാണം ഉടൻ



മൂവാറ്റുപുഴ ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ മൂവാറ്റുപുഴ വാലി ജലസേചനപദ്ധതിയുടെ (എംവിഐപി) സബ് കനാൽ തകർന്ന ഭാഗത്ത് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രാരംഭനടപടി തുടങ്ങി. തകർന്ന ഭാഗത്ത് എംവിഐപി  ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്തുകയാണ് ലക്ഷ്യം. കനാൽ തകർന്ന ഭാഗത്ത് എത്രദൂരം കുഴൽ സ്ഥാപിക്കണമെന്നുള്ള പ്രാരംഭ ആലോചന തുടങ്ങി. എന്നാൽ, കുഴൽ സ്ഥാപിച്ച് ജലവിതരണം തുടങ്ങിയാൽ സബ് കനാലിന്റെ ലീഡിങ്‌ ചാനലിലും ഇതിന്റെ ഭാഗമായ ചെറുകനാലുകളിലും എല്ലായിടത്തും വെള്ളമെത്തുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഇത് പരിശോധിച്ചശേഷം തകർന്ന ഭാഗത്ത് കനാൽ നിലവിലുള്ള രീതിയിൽ പുനർനിർമിക്കാനാണ് ആലോചന. ഉദ്യോഗസ്ഥരുടെ കൂടിയാലോചനയ്ക്കുശേഷം തീരുമാനമാകുമെന്ന് എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയർ സി എൻ രഞ്ജിത പറഞ്ഞു. കല്ലും മണ്ണും നീക്കി ഉറപ്പുള്ള ഭാഗം കണ്ടെത്തുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കനാൽ ഇടിഞ്ഞ ഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലും മണ്ണും നീക്കിത്തുടങ്ങി. കനാൽ തകർന്ന ഭാഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ ആരക്കുഴ, മാറാടി പഞ്ചായത്തുകളിലെ കൃഷിക്കുള്ള ജലസേചനം അവതാളത്തിലാകും. കുടിവെള്ളക്ഷാമവും ഉണ്ടാകും. Read on deshabhimani.com

Related News