മഹാരാജാസ്‌ തുറന്നു; 
പരീക്ഷകൾ വ്യാഴംമുതൽ



കൊച്ചി എസ്‌എഫ്‌ഐ പ്രകടനത്തിനുനേരെ കെഎസ്‌യുവിന്റെ അതിക്രമവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന്‌ അടച്ച മഹാരാജാസ്‌ കോളേജിൽ തിങ്കൾമുതൽ ക്ലാസുകൾ പുനരാരംഭിച്ചു. മാറ്റിവച്ച പരീക്ഷകൾ വ്യാഴം മുതൽ ആരംഭിക്കും. രാവിലെ 10 മുതൽ ഒന്നുവരെയാണ്‌ പരീക്ഷകൾ. 12, 14 തീയതികളിൽ നടക്കേണ്ടിയിരുന്ന അഞ്ചാംസെമസ്‌റ്റർ ബിരുദ (റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 27നും 29നും നടക്കും. 13ന്‌ നടക്കേണ്ടിയിരുന്ന രണ്ടാംസെമസ്‌റ്റർ ബിരുദാനന്തര ബിരുദ ജിയോളജി പരീക്ഷ 27ന്‌ നടക്കും. പത്തിനാണ്‌ കോളേജിൽ സംഘർഷമുണ്ടായത്‌. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്‌യു–-യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ക്യാമ്പസിൽ പഠിപ്പുമുടക്കി. പ്രകടനമായി നീങ്ങിയ എസ്‌എഫ്‌ഐ പ്രവർത്തകരെ കെഎസ്‌യു നേതാക്കൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം.   Read on deshabhimani.com

Related News