വർഗീയശക്തികളുടെ ഇടപെടൽ തടയണം: മുഖ്യമന്ത്രി



കണ്ണൂർ മുഖംമൂടിയണിഞ്ഞ്‌ വർഗീയശക്തികൾ പൊതുസമൂഹത്തിൽ ഇടപെടുന്നതിന്‌ തടയിടണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റു പബ്ലിക്‌ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ സെന്ററിന്റെ സി പി ദാമോദരൻ  അനുസ്‌മരണവും പുരസ്‌കാരസമർപ്പണച്ചടങ്ങും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും അപകടപ്പെടുത്തുന്ന കാലമാണിത്‌. വർഗീയത സമൂഹത്തിലേക്ക്‌ കടന്നുകയറാതെ എല്ലാവരും ജാഗ്രത പാലിക്കണം. കമ്യൂണിസ്‌റ്റ്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായ സി പി ദാമോദരന്റെപേരിലുള്ള പുരസ്‌കാരം നേടിയ ടി പത്മനാഭൻ ജനമനസ്സുകളെ ഉണർത്തുംവിധമാണ്‌ സർഗാത്മക ഇടപെടൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.   മേയർ ടി ഒ മോഹനൻ ടി പത്മനാഭന്‌ പുരസ്‌കാരം സമ്മാനിച്ചു. കലക്ടർ എസ്‌ ചന്ദ്രശേഖർ അധ്യക്ഷനായി. കെ സുധാകരൻ എംപി സി പി ദാമോദരൻ അനുസ്‌മരണപ്രഭാഷണം നടത്തി. ടി പത്മനാഭൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, അസി. കലക്ടർ മുഹമ്മദ്‌ ഷഫീഖ്‌, പി ഗോപി, വി പി കിഷോർ, എം രത്‌നകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News