ഉച്ചഭാഷിണിക്ക്‌ 660 രൂപ; പൊലീസ്‌ ക്ലിയറൻസിന്‌ 610 ; പൊലീസ്‌ സേവന നിരക്ക്‌ പരിഷ്‌കരിച്ചു



തിരുവനന്തപുരം ഉച്ചഭാഷിണിയടക്കം പൊലീസ്‌ സേവനങ്ങൾക്ക്‌ ഈടാക്കിയിരുന്ന ഫീസ്‌ പരിഷ്‌കരിച്ചു. പതിനഞ്ച്‌ ദിവസംവരെയുള്ള ഉച്ചഭാഷിണി ഉപയോഗത്തിന്‌ 660 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. അതത്‌ ജില്ലയിൽ ഓടുന്ന വാഹനത്തിൽ മൈക്ക്‌ ഉപയോഗിക്കാൻ 1110 രൂപയും  സംസ്ഥാനമാകെ ഉപയോഗിക്കാൻ 11030 രൂപയുമാണ്‌ പുതുക്കിയ ഫീസ്‌. അഞ്ച്‌ ദിവസത്തേക്കാണിത്‌. പൊലീസ്‌ ക്ലിയറൻസ്‌ ഫീസ്‌ 610 രൂപയാക്കി. പൊലീസ്‌ നായയുടെ സേവനത്തിന്‌ ദിവസം 6950 രൂപ നൽകണം. ഫോറൻസിക്‌ ലാബിൽ ഡിഎൻഎ പരിശോധനയ്‌ക്ക്‌ 24,260 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. ഹാർഡ്‌ഡിസ്‌ക്‌, ലാപ്‌ടോപ്‌ പരിശോധനയ്‌ക്ക്‌ 12,130 രൂപയും മൊബൈൽ, സിംകാർഡ്‌, വിരലടയാള പരിശോധനയ്‌ക്ക്‌ 6070 രൂപയുമാണ്‌ ഫീസ്‌. വിനോദ പാർട്ടികൾക്കും ഷൂട്ടിങ്ങിനും സിവിൽ പൊലീസ്‌ ഓഫീസറെ നിയോഗിക്കാൻ, പകൽ നാല്‌ മണിക്കൂറിന്‌  700 രൂപയും രാത്രി 1040 രൂപയുമാണ്‌ നിരക്ക്‌. എസ്‌ഐയ്‌ക്ക്‌ ഇത്‌ യഥാക്രമം 2560, 4360 രൂപ വീതമാണ്‌. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ സേവനത്തിന്‌ യഥാക്രമം 3795 രൂപയും 4750 രൂപയും നൽകണം. ഉത്സവഘോഷയാത്രകൾ സ്റ്റേഷൻ പരിധിയിലാണെങ്കിൽ 2000 രൂപ,  സബ്‌ഡിവിഷൻ പരിധിയിൽ 4000വും  ജില്ലാ പരിധിയിൽ 10,000 രൂപയും.   സമ്മേളനങ്ങൾക്ക്‌ അനുമതിക്കായി 1000 രൂപയാണ്‌ ഫീസ്‌. Read on deshabhimani.com

Related News