എൻജിഒ യൂണിയൻ വജ്രജൂബിലി 
സമ്മേളനം 27ന്‌ തുടങ്ങും



തിരുവനന്തപുരം എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനം 27 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം 27ന്‌ രാവിലെ 10.30ന്‌ എഴുത്തുകാരനും ചിന്തകനുമായ ഡോ. രാം പുനിയാനി ഉദ്‌ഘാടനംചെയ്യും. പൊതു സമ്മേളനം 30ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുത്തരിക്കണ്ടം മൈതാനിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഴക്കേകോട്ട നായനാർ പാർക്കിൽ നടക്കുന്ന ഡിജിറ്റൽ ചരിത്രപ്രദർശനം 25ന്‌ എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. പ്രദർശനം 30 വരെ തുടരും. പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം വയലാർ രക്തസാക്ഷികളുടെ സ്‌മൃതിമണ്ഡപത്തിൽനിന്നും പതാക തൃശൂർ ഇ എം എസ്‌ സ്‌ക്വയറിൽനിന്നും ദീപശിഖ വെങ്ങാനൂർ അയ്യൻകാളി സ്‌മൃതിമണ്ഡപത്തിൽനിന്നും എത്തിക്കും. 26ന്‌ ജാഥകൾ സംഗമിച്ചശേഷം വൈകിട്ട്‌ ആറിന്‌ പതാക ഉയർത്തും.സംസ്ഥാന കൗൺസിൽ 26ന്‌ രാവിലെ ഒമ്പതിന്‌ എ കെ ജി ഹാളിൽ ആരംഭിക്കും. 27ന്‌ പകൽ 2.30ന്‌ വികസന പ്രവർത്തനങ്ങളും ജനപക്ഷ സിവിൽ സർവീസും എന്ന വിഷയത്തിൽ ജിമ്മി ജോർജ്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സെമിനാർ ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ഫെഡറലിസത്തിന്റെ ഭാവി എന്ന വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും. സുഹൃത്‌ സമ്മേളനം 28ന്‌ രാവിലെ 10.45ന്‌ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. ട്രേഡ്‌ യൂണിയൻ സമ്മേളനം 29ന്‌ രാവിലെ 11.30ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും വനിതാ സെമിനാർ  30ന്‌ രാവിലെ 11ന്‌ പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 28ന്‌ വൈകിട്ട്‌ 4.30ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം എം എ ബേബി ഉദ്‌ഘാടനം ചെയ്യും. മാധ്യമ സെമിനാർ  29ന്‌ വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിന്‌ സമാപനം കുറിച്ചുള്ള പ്രകടനം 30ന്‌ വൈകിട്ട്‌ മൂന്നിന്‌ യൂണിവേഴ്‌സിറ്റി കോളേജ്‌ പരിസരത്തുനിന്ന്‌ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി കെ പ്രശാന്ത്‌ എംഎൽഎ, യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, പ്രസിഡന്റ്‌ എം വി ശശിധരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News