‘മലർപ്പൊടിക്കാരന്റെ സ്വപ്‌ന’വും യാഥാർഥ്യമാക്കി ; 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി



കണ്ണൂർ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്‌ പ്രതിപക്ഷം ആക്ഷേപിച്ച  കിഫ്‌ബിയിലൂടെ കഴിഞ്ഞ ഏഴുവർഷത്തിനകം 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സ്വപ്‌നങ്ങളും യാഥാർഥ്യമാക്കാൻ കഴിയുമെന്ന്‌ സർക്കാർ തെളിയിച്ചു. സംസ്ഥാനത്ത് പുതുതായി നിർമിച്ച 97 സ്കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  മുഴപ്പിലങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ച 3,800 കോടി രൂപയിൽ 2,300 കോടിയും കിഫ്ബി ഫണ്ടിലേതാണ്‌. 1,500 കോടി രൂപ പ്ലാൻ ഫണ്ട്‌. 2,300 സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പിന് 5,500 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News