കുട്ടികൾ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നത്‌ 
നിരോധിക്കണമെന്ന് ഹൈക്കോടതി



കൊച്ചി കുട്ടികൾ രാഷ്ട്രീയപാർടികളുടെ റാലികളിൽ പങ്കെടുക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷം പരത്തുന്നവിധം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കുട്ടിയുടെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതായും കോടതി പറഞ്ഞു. ഏതാനും പോക്സോ കേസുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ പരാമർശങ്ങൾ. കുട്ടികളിൽ മതവിദ്വേഷം വളർത്തുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത് തടയണമെന്നും കോടതി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ ആശങ്ക പ്രകടിപ്പിച്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വേണ്ടത്ര കരുതൽ സ്വീകരിക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. Read on deshabhimani.com

Related News