20 രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം ഉടൻ ; കുടുംബശ്രീ പട്ടിക തയ്യാറാക്കി; ധനവകുപ്പ്‌ 23 കോടിരൂപ അനുവദിച്ചു



സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 രൂപയുടെ ഉച്ചഭക്ഷണം താമസിയാതെ ഊൺമേശയിലെത്തും. ഇതിനായി തദ്ദേശഭരണസ്ഥാപനങ്ങളിൽ 1880 സ്ഥാപനങ്ങളുടെ പട്ടിക കുടുംബശ്രീ തയ്യാറാക്കി. ഇതിൽ 855 എണ്ണം കുടുംബശ്രീയുടെ കാറ്ററിങ്‌ യൂണിറ്റാണ്‌. 671 ഹോട്ടലും 354 എണ്ണം വിവിധ ക്യാന്റീനുകളുമാണ്‌. ഏപ്രിലിൽത്തന്നെ ഉച്ചഭക്ഷണപദ്ധതി ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. പദ്ധതിക്ക്‌ ധനവകുപ്പ്‌ ആദ്യഘട്ടമായി 23 കോടിരൂപ അനുവദിച്ചു. വിശപ്പുരഹിതകേരളം പദ്ധതിയിൽ സംസ്ഥാനത്ത്‌ 25 രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം നൽകുന്ന 1000 ഹോട്ടൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സെപ്‌തംബറിൽ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കോവിഡിന്റെ പശ്‌ചാത്തലത്തിൽ ഏപ്രിലിൽത്തന്നെ ഈ പദ്ധതി ആരംഭിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു. ഊണിന്റെ വില 20 രൂപയുമാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക്‌ ഭക്ഷണം എത്തിക്കുന്നതിന്‌ എല്ലാ ജില്ലകളിലും കടുംബശ്രീ സാമൂഹ്യ അടുക്കള ആരംഭിക്കും. ഒരു സ്ഥലത്ത്‌ ഭക്ഷണം പാകംചെയ്‌ത്‌ വീടുകളിൽ എത്തിക്കുന്നതാണ്‌ ‘സാമൂഹ്യഅടുക്കള’ പദ്ധതി.   Read on deshabhimani.com

Related News