സ്വർണക്കടത്ത്‌ വിവാദത്തിൽ ‘ചെമ്പ്’‌ മാത്രം : യൂഹാനോൻ മോർ മിലിത്തോസ്‌



തൃശൂർ > സ്വർണക്കടത്ത്‌  വിവാദങ്ങളിൽ പലതിലും ചെമ്പ്‌ മാത്രമേ ഉള്ളൂവെന്ന്‌ മലങ്കര ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തോസ്‌ .സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തങ്കമോ സ്വർണമോ ഇല്ല.  അതിലെ രാഷ്ട്രീയം അതിര്‌ ലംഘിച്ച്‌ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടിരിക്കുകയാണ്‌.  വിശ്വാസ സമൂഹം  നൽകുന്ന സാധുജന സംരക്ഷണ പദ്ധതികൾ വരെ വിവാദത്തിലാക്കി. സക്കാത്ത്‌  പുണ്യകർമമാണ്‌. എന്നാൽ യുഡിഎഫ്‌ കൺവീനർ ഇത്‌ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്‌. കേരളത്തിലെ യുഎഇ   കോൺസലേറ്റിന്റെ  സക്കാത്ത്‌ വിതരണത്തിനായി സ്വീകരിച്ചത്‌  വിദേശ ഉപഹാര-ധനവിനിമയ നിയമത്തിന്റെ ലംഘനമാണെന്ന്‌ പ്രധാനമന്ത്രിക്ക്‌ പരാതി അയച്ചു.ഇതുവഴി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കൽ അജൻഡയിലുള്ള ബിജെപി സർക്കാരിന്‌ നല്ലൊരായുധമാണ്‌ നൽകിയത്‌. ഇത്‌ മന്ത്രിക്കോ കേരള സർക്കാരിനോ എതിരെയുള്ള നീക്കമല്ല, ന്യൂനപക്ഷ സമൂഹങ്ങൾക്കുമെതിരെയുള്ള കുത്സിത നീക്കമാണെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News