ആഡംബര നികുതിവർധന : മെട്രോ പാതയ്‌ക്കരികിലെ 
വലിയ വീടുകളുടെ 
വിശദാംശം തേടി



കൊച്ചി കൊച്ചി മെട്രോ പാതയുടെ ഇരുവശത്തുമായി 3000 ചതുരശ്രയടിക്കുമുകളിൽ (278 ചതുരശ്ര മീറ്റർ)  വിസ്‌തീർണ്ണമുള്ള ആഡംബരവീടുകൾക്ക്‌ അധികനികുതി ഏർപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ലാൻഡ്‌ റവന്യു കമീഷണർ റവന്യു ഉദ്യോഗസ്ഥരോട്‌ വിശദാംശം തേടി. ആലുവമുതൽ എസ്‌എൻ ജങ്‌ഷൻവരെയുള്ള ഭാഗത്ത്‌ മെട്രോ റെയിലിന്‌ ഇരുവശത്തും ഒരുകിലോമീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളാണ്‌ തേടിയത്‌. ഇതിന്റെ ഭാഗമായി കണയന്നൂർ താലൂക്കിലെ വില്ലേജ്‌ ഓഫീസർമാരിൽനിന്ന്‌ തഹസിൽദാരാണ്‌ വിവരങ്ങൾ ആരാഞ്ഞത്‌. പരിഷ്കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റർമുതൽ 464 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക്‌ വർഷംതോറും 5000 രൂപയാണ്‌ ആഡംബരനികുതി. 50 ശതമാനം നികുതി വർധിപ്പിച്ചാൽ ഇവർ 7500 രൂപ നൽകണം.   Read on deshabhimani.com

Related News