മറക്കില്ല ഈ 
ജനകീയ സർക്കാരിനെ



പറവൂർ ജനകീയസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും നേട്ടങ്ങളും വിവരിച്ച് സ്ഥാപിച്ച പ്രചാരണബോർഡ് ആകർഷകമാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിനും 23–-ാം പാർടി കോൺഗ്രസിനും അഭിവാദ്യമർപ്പിച്ച്‌ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കുകീഴിലെ തോന്ന്യകാവ് സൗത്ത്, നോർത്ത് ബ്രാഞ്ചുകൾ ചേർന്ന് തെക്കേ നാലുവഴിയിലാണ് ബോർഡ് വച്ചത്. പൊതുഗതാഗതം, ക്രമസമാധാനപരിപാലനം, കോവിഡ് പ്രതിരോധപ്രവർത്തനവും ഓൺലൈൻ വിദ്യാഭ്യാസരീതിയും, ആരോഗ്യസുരക്ഷ, സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി, മെട്രോ റെയിൽ ഗതാഗതം, കണ്ണൂർ വിമാനത്താവളം, മത്സ്യമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ, ലോട്ടറി വ്യവസായം, ചരക്കുഗതാഗതം എന്നീ മേഖലകളിൽ സർക്കാർ നടത്തിയ ഇടപെടലുകളും നേട്ടങ്ങളും ഇതിലുണ്ട്.   പാർടി നടത്തിയ സമരങ്ങളും ഡൽഹിയിലെ കർഷകജനതയുടെ പോരാട്ടവും നാടൻകലാരൂപമായ തെയ്യവുമടങ്ങിയ ബോർഡിന് ഇരുപതടി നീളവും ആറടി വീതിയുമുണ്ട്. തുണിയിൽ പ്രിന്റ്‌ ചെയ്തതിനാൽ പൂർണമായും പരിസ്ഥിതിസൗഹൃദമാണ്. Read on deshabhimani.com

Related News