മീൻമാർക്കറ്റിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി



പള്ളുരുത്തി പെരുമ്പടപ്പ്  മീൻമാർക്കറ്റിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ്‌ സംഭവം‌. തകരാറിലായ ശ്രീദുർഗ എന്ന സ്വകാര്യ ബസ്‌ തള്ളി സ്റ്റാർട്ടു ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട് മാർക്കറ്റിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  മീൻലേലം കഴിഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി. മാർക്കറ്റിനകത്ത് ഉണ്ടായിരുന്ന രണ്ടുപേർ ഓടിമാറി. മുൻവശത്തെ ഗ്രില്ലുകളും മതിലും ഗേറ്റും തകർന്നു. നിർമാണം നടക്കുന്ന മേൽക്കൂരയ്ക്കും നാശമുണ്ടായി. പൊലീസ് കേസെടുത്തു. 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. Read on deshabhimani.com

Related News