സുധാകര വിലക്കിന്‌ വിലയില്ല ; പരസ്യ പ്രതികരണവുമായി നേതാക്കൾ



തിരുവനന്തപുരം ശശി തരൂർ വിഷയത്തിൽ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിലക്ക്  മണിക്കൂറുകൾക്കുള്ളിൽ നേതാക്കൾ തള്ളി. ഗുജറാത്തിൽ പര്യടനത്തിലുള്ള രമേശ്‌ ചെന്നിത്തലയും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും തരൂരിനെതിരെ രംഗത്തുവന്നതോടെ സുധാകരന്റെ വിലക്ക്‌ ഉണ്ടയില്ലാ വെടിയായി.   പാർടിയുടെ ഔദ്യോഗിക നേതൃത്വത്തെ അറിയിക്കാതെ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വിഭാഗീയ പ്രവർത്തനമാണെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. തരൂർ പല പരിപാടികളും അതത്‌ ഡിസിസികളെ അറിയിക്കുന്നില്ലെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. പാർടിയെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ ഉണ്ടാകുന്നത്‌ ശരിയല്ല.  തരൂർ നടത്തുന്നത്‌ വിഭാഗീയ പ്രവർത്തനമാണെന്ന്‌ സൂചിപ്പിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തുവന്നു. തരൂരിന്‌ പരിപാടികൾ നടത്തണമെങ്കിൽ അതത്‌ ഡിസിസി അധ്യക്ഷന്മാരെ വിളിച്ചുപറഞ്ഞ്‌ താൽപ്പര്യം പ്രകടിപ്പിച്ചാൽ പങ്കെടുപ്പിക്കും.  എല്ലാ ജില്ലയിലും ഡിസിസി നേതൃത്വത്തിന്‌ എതിരായി പ്രവർത്തിക്കുന്ന വിമതരുടെ സംഘമുണ്ട്‌.  പാർലമെന്ററി പാർടിയുടെ നേതാവായ എം കെ രാഘവനെപ്പോലൊരാൾ പദവിക്കു ചേരുന്ന വിധത്തിലാണ്‌ പ്രവർത്തിക്കേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.  സുധാകരന്റെ വിലക്കിനൊപ്പം എന്ന്‌ പറയുന്ന നേതാക്കളിൽ ഒരാളായ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും വാർത്താസമ്മേളനം വിളിച്ച്‌ തരൂരിന്‌ താക്കീത്‌ നൽകി. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിലക്കിനെതിരായ പ്രതികരണങ്ങൾ ശക്തമാണ്‌. Read on deshabhimani.com

Related News