കരുത്തായി സിഎസ്‌ബി ബാങ്ക്‌ സമരം

വിവിധ ആവശ്യങ്ങളുന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാർ തൃപ്പൂണിത്തുറയിൽ നടത്തിയ സമരം ബെഫി അഖിലേന്ത്യാ പ്രസിഡന്റ്‌ സി ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി ജില്ലയിൽ സിഎസ്‌ബി ബാങ്ക്‌ സമരം രണ്ടാംദിവസവും ആവേശകരം. 36 ബ്രാഞ്ചുകൾക്കുമുന്നിൽ സമരവും ഐക്യദാർഢ്യപ്രകടനവും നടന്നു. കളമശേരി സിഎസ്‌ബി ബാങ്കിനുമുന്നിൽ ബെഫി ജനറൽ സെക്രട്ടറി എസ്‌ എസ്‌ അനിൽ ഉദ്‌ഘാടനം ചെയ്തു. തൃപ്പൂണിത്തുറയിൽ നടന്ന സമരം അഖിലേന്ത്യാ പ്രസിഡന്റ്‌ സി ജെ നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. മാർക്കറ്റ് റോഡിലെ സിഎസ്‌ബി സോണൽ ഓഫീസിനുമുന്നിലെ സമരത്തിന്‌ ഐക്യദാർഢ്യവുമായി വിവിധ സർവീസ് സംഘടനകൾ പ്രകടനമായി എത്തി. പി എ ബാബു, എൻ പീറ്റർ, ഇ കെ ഗോകുലൻ, വി കെ പ്രസാദ്, ടി സി സഞ്ജിത്, കെ ജയചന്ദ്രൻ, വി ആർ അനിൽകുമാർ, ശ്രീനാഥ്‌ ഇന്ദുചൂഡൻ, വി എൻ സത്യൻ എന്നിവർ സംസാരിച്ചു. ആദ്യദിനമായ ബുധനാഴ്ച നടന്ന ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി മനോജ്‌ ഉദ്ഘാടനം ചെയ്തു. പി ആർ സുരേഷ്, എസ്‌ എസ്‌ അനിൽ, കെ എസ് രമ, പി ജയപ്രകാശ്, അഡ്വ. ജോൺ ലൂക്കോസ് എന്നിവർ സംസാരിച്ചു. ശമ്പളപരിഷ്കരണ കരാർ നടപ്പാക്കുക, മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. വ്യാഴാഴ്ച ചില ശാഖകൾ പൊലീസ് സഹായത്തോടെ തുറന്നെങ്കിലും പ്രവർത്തനം നടന്നില്ല. ബുധനാഴ്ച ജില്ലയിലെ മുഴുവൻ ശാഖകളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. സിഎസ്‌ബി ബാങ്കിന്റെ 50 ശതമാനം ഓഹരി ഫെയർ ഫാക്സ് എന്ന കനേഡിയൻ കമ്പനിയുടേതാണ്‌. പരീക്ഷണാടിസ്ഥാനത്തിൽ സിഎസ്‌ബി ബാങ്കിൽ വരുത്തിയിരിക്കുന്ന മാറ്റം മറ്റു ബാങ്കുകളിലേക്കും വ്യാപിക്കാനുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ ജീവനക്കാരും ഓഫീസർമാരും സമരത്തിന്‌ ഐക്യദാർഢ്യവുമായി രംഗത്തുവന്നത്. Read on deshabhimani.com

Related News