ഒന്നരവർഷം ; ജില്ലയിൽ കോവിഡ്‌ ബാധിച്ചത് അഞ്ചരലക്ഷത്തോളം പേരെ



കൊച്ചി ഒന്നരവർഷത്തിനിടെ ജില്ലയിൽ കോവിഡ്‌ ബാധിതരായത്‌ അഞ്ചുലക്ഷത്തിലധികംപേർ. ആദ്യരോഗബാധ സ്ഥിരീകരിച്ച 2020 മാർച്ച്‌ മൂന്നുമുതൽ ഈ മാസം ചൊവ്വവരെ 5,41,627 പേരെ വൈറസ്‌ ബാധിച്ചു. 2327 പേർ മരിച്ചു. 5,16,883 പേർ രോഗമുക്തി നേടി. 95.2 ശതമാനമാണ്‌ ജില്ലയിലെ രോഗമുക്തി നിരക്ക്‌. മൂന്നാംതരംഗം ശക്തമായ ആഗസ്ത്‌, സെപ്തംബർ മാസങ്ങളിൽ 1,35,945 പേർ കോവിഡ്‌ ബാധിതരായി. ആഗസ്തിൽ 77,965 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സെപ്തംബറിൽ ചൊവ്വവരെ 57,980 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  ചൊവ്വാഴ്ച 1545 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1514 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. നാല്‌ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറ (71), തൃക്കാക്കര, മുടക്കുഴ (47 വീതം) എന്നിവിടങ്ങളിലാണ്‌ കൂടുതൽ രോഗികളുള്ളത്‌. 2712 പേർ രോഗമുക്തി നേടി. 2524 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 1495 പേരെ ഒഴിവാക്കി. 32,103 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. ജില്ലയിലെ കോവിഡ്‌ സ്ഥിരീകരണനിരക്ക്‌ 11.53. Read on deshabhimani.com

Related News