ജലജീവൻ മിഷൻ : ഗ്രാമീണമേഖലയിൽ 
40 ലക്ഷം കുടിവെള്ള കണക്‌ഷൻ



തിരുവനന്തപുരം കേരളത്തിൽ ഗ്രാമീണമേഖലയിൽ ഒന്നരവർഷത്തിനകം ജലജീവൻ മിഷൻ വഴി 40 ലക്ഷം കുടിവെള്ള കണക്‌ഷൻ നൽകും. പദ്ധതിക്കായി വിവിധ ജില്ലകളിൽ പൈപ്പിടുന്നതിനുള്ള അനുമതി റെയിൽവേ, ദേശീയപാത അധികൃതർ നൽകുന്നതോടെ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനാണ്‌ ജലവിഭവ വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. 2024ൽ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കുന്ന എല്ലാവീടുകൾക്കും കണക്‌ഷൻ നൽകും. 2021 നവംബർ ഒന്നിനാണ്‌ പദ്ധതി സംസ്ഥാനത്ത്‌ ആരംഭിച്ചത്‌. 16 ‌മാസത്തിനകം 15,83,384 കണക്‌ഷൻ നൽകി.  40,203 കോടി രൂപയുടെ പദ്ധതിക്കാണ്  ഭരണാനുമതി ലഭിച്ചത്‌. കേന്ദ്ര– -സംസ്ഥാന സർക്കാർ പദ്ധതിയിൽ അമ്പത്‌ ശതമാനം തുക സംസ്ഥാന സർക്കാരാണ്‌ വഹിക്കുന്നത്‌. പദ്ധതിക്ക്‌ ഇതുവരെയായി 2423.82 കോടി സംസ്ഥാനം ചെലവഴിച്ചു. രണ്ടാം ഘട്ടമായി കഴിഞ്ഞ ദിവസം സംസ്ഥാനം  538.76 കോടി രൂപ അനുവദിച്ചു. മഞ്ഞ, പിങ്ക്‌ കാർഡുള്ളവർക്ക്‌ ബിപിഎൽ കണക്‌ഷന്‌ അപേക്ഷിക്കാനുള്ള തീയതി മാർച്ച്‌ 31ന്‌ അവസാനിക്കും. ഇവർക്ക്‌ 15,000 ലിറ്റർ വെള്ളംവരെ ഉപയോഗിക്കാൻ പണം നൽകേണ്ട Read on deshabhimani.com

Related News