ഖാദിത്തൊഴിലാളികൾ ധർണ നടത്തി



കൊച്ചി ഖാദി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ തൊഴിലാളികൾ ധർണ നടത്തി. തൊഴിലും കൂലിയും സംരക്ഷിക്കുക, മേഖലയെ നവീകരിച്ച്‌ സംരക്ഷിക്കുക, ക്ഷേമനിധി ആനുകൂല്യം പരിഷ്‌കരിക്കുക, അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എറണാകുളം ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ നടന്ന സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എ അലി അക്‌ബർ ഉദ്‌ഘാടനം ചെയ്‌തു. പി സി ബിന്ദു അധ്യക്ഷയായി. പി സി ഫ്രാൻസിസ്‌, പി വി സിന്ധു, പ്രീത വിനു, എം എ സാബി, സുമ രാജ, ശാന്ത രാജൻ എന്നിവർ സംസാരിച്ചു. പെരുമ്പാവൂർ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ നടന്ന സമരം ഖാദി വർക്കഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ സോണി കോമത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. എ ഇ നൗഷാദ്‌, ലീല പൗലോസ്‌, പി സാവിത്രി, പി ടി ജെയ്‌ദ എന്നിവർ സംസാരിച്ചു. ശ്രീമൂലനഗരത്ത്‌ പോസ്റ്റ്‌ ഓഫീസ് ഉപരോധം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എം ജി ഗോപിനാഥ് അധ്യക്ഷനായി. പി മനോഹരൻ സംസാരിച്ചു. Read on deshabhimani.com

Related News