സിനിമാവ്യവസായം സംരക്ഷിക്കണം: കെസിഎഫ്



കളമശേരി സിനിമാവ്യവസായം സംരക്ഷിച്ച് ജോലിയും കൂലിയും ഉറപ്പുവരുത്തണമെന്ന് കേരള സിനിമാ ഫെഡറേഷൻ (കെസിഎഫ്) രൂപീകരണ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. സിനിമാമേഖലയിലെ വിവിധ വിഭാഗം ജീവനക്കാർ ചേർന്നാണ്‌ സംഘടന രൂപീകരിച്ചത്‌. സിനിമാവ്യവസായത്തിൽ നിരവധി സംഘടനകളുണ്ടെങ്കിലും ഡ്രൈവർമുതൽ ലൈറ്റ് ബോയ്‌വരെയുള്ളവരെ അവഗണിക്കുന്നതായി ആക്ഷേപമുയർന്നു. കോവിഡ് കാലത്ത് ക്ഷേമനിധിപോലും ലഭിക്കാതെ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക്‌, സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യകിറ്റും മറ്റ്‌ സഹായങ്ങളുമാണ്‌ ആശ്വാസമായതെന്ന്‌ ഭാരവാഹികൾ പറഞ്ഞു. സംഘടനാ രൂപീകരണ കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അജ്മൽ ശ്രീകണ്ഠാപുരം അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അലി അക്ബർ, സുമേഷ് പത്മൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുമേഷ് പത്മൻ (പ്രസിഡന്റ്‌), അജ്മൽ ശ്രീകണ്ഠാപുരം (വർക്കിങ് പ്രസിഡന്റ്‌), എ എസ് പ്രകാശ് (ജനറൽ സെക്രട്ടറി), കെ ആർ സുകുമാരൻ (ട്രഷറർ), കെ എ അലി അക്ബർ, ഷൈനി ജോണി, തോമസ് മഞ്ഞപ്ര, ഐ ജി മിനി, വി ബിജു (വൈസ് പ്രസിഡന്റുമാർ), ബിനു കരുണാകരൻ, ലാൽജി ജോർജ്, ഗോപൻ സാഗരി, മുഹമ്മദ് റഫീക്ക്, എം അസീസ് (സെക്രട്ടറിമാർ). Read on deshabhimani.com

Related News