പൂട്ടാൻ കേന്ദ്രം, തുറക്കാൻ കേരളം ; ഇനിയിവിടെ വിരിയും 
‘കടലാസുപൂക്കൾ’



ആറുവർഷം മുമ്പ്‌ കേന്ദ്രസർക്കാർ താഴിട്ടത്‌, ഒരു വ്യവസായ സ്ഥാപനത്തിന്‌ മാത്രമായിരുന്നില്ല, നൂറുകണക്കിന്‌ കുടുംബങ്ങൾക്കും അവരുടെ സ്വപ്‌നങ്ങൾക്കും കൂടിയായിരുന്നു. വർഷങ്ങളായി  എച്ച്‌എൻഎല്ലിനുവേണ്ടി  അധ്വാനവും വിയർപ്പും സമർപ്പിച്ചവരുടെ ജീവിതങ്ങൾക്കുമേലായിരുന്നു കരിനിഴൽ വീഴ്‌ത്തിയത്‌.  തിരികെപിടിക്കാനാവുമെന്ന വിദൂര പ്രതീക്ഷപോലുമില്ലാതിരുന്ന ആ കാലത്ത്‌ നിന്നാണ്‌ എൽഡിഎഫ്‌ സർക്കാർ അവർക്ക്‌ അതെല്ലാം തിരിച്ചുപിടിച്ച്‌ നൽകുന്നത്‌.  അതേക്കുറിച്ച്‌ തൊഴിലാളികൾതന്നെ പറയട്ടെ. അനു മോഹനൻ
, ലാബോറട്ടറി അനലിസ്റ്റ് പത്ത് വർഷം എച്ച്എൻഎല്ലിൽ ജോലി ചെയ്തു. പൂട്ടിയ  മൂന്ന്‌ വർഷം നിരാശയിൽ തകർന്നുപോയി. സാമ്പത്തികമായും സാമൂഹികമായുമൊക്കെ ഒറ്റപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ വലിയ ആശ്വാസവും പ്രതീക്ഷയുമാണുണ്ടായത്. ഉൽപാദനം ആരംഭിച്ചതോടെ വളരെ സന്തോഷത്തിലാണ്എല്ലാ തൊഴിലാളികളും. റബർ ലിമിറ്റഡ് കൂടി വന്നു കഴിഞ്ഞാൽ, ഞങ്ങൾ തൊഴിലാളികൾക്ക് മാത്രമല്ല പ്രദേശത്തെ ജനങ്ങൾക്ക്‌ കൂടി സഹായകമാവും. പി എസ് അരുൺ
ഫിറ്റർ, ഇലക്ട്രിക്കൽ 
വൈൻഡിങ് സെക്ഷൻ 2012ലാണ് എച്ച്എൻഎല്ലിൽ ജോലി ലഭിക്കുന്നത്.  പൂട്ടിയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെയായി. പ്രായപരിധി കാരണം ഇനിയൊരു സർക്കാർ ജോലിയോ, മറ്റ് മേഖലകളിലെ തൊഴിലോ ലഭിക്കില്ല.  നാട്ടിൽ റൂഫിങ് വർക്കിനൊക്കെ പോയി. പെതുമേഖലയും സഹകരണ മേഖലയും സംരക്ഷിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ഞങ്ങളെ കടക്കെണിയിൽനിന്ന്‌ രക്ഷപ്പെടുത്തിയത്. രണ്ടാംഘട്ട റിക്രൂട്ട്മെന്റിലാണ് തിരികെ ജോലി ലഭിക്കുന്നത്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. പി എസ് ദീപു 
മെക്കാനിക്,  
സിപ്പ് മെക്കാനിക്കൽ സെക്ഷൻ ഏഴുവർഷം ജോലി ചെയ്തു. മുമ്പ് മാർക്കറ്റിങ്ങിലായിരുന്നു. കമ്പനി പൂട്ടിയതോടെ വീട്ടിലെ സാഹചര്യം കഷ്ടത്തിലായി. അപ്പോഴാണ്‌ സംസ്ഥാനം ഏറ്റെടുത്തത്. ഒരുപാട് തൊഴിലാളികളെ ആത്മഹത്യയിൽനിന്ന്‌ പിന്തിരിപ്പിച്ച ആ തീരുമാനത്തിൽ ഞാനും വിശ്വസിച്ചു. അത്‌ യാഥാർഥ്യമായി, അല്ല സർക്കാർ യാഥാർഥ്യമാക്കി. കമ്പനി ലാഭത്തിലാകും, അത്‌ ഞങ്ങളുടെകൂടി ഉത്തരവാദിത്തമാണ്‌. ജീവിത സാഹചര്യമെല്ലാം പഴയതിലും മെച്ചത്തിലാകുമെന്ന പ്രതീക്ഷയിലാണ്‌. Read on deshabhimani.com

Related News