ബിഎൽഒമാരായി 
സർക്കാർ 
ജീവനക്കാർ മാത്രം



കോഴിക്കോട് തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിനുള്ള ബൂത്ത് ലെവൽ ഓഫീസർമാരായി(ബിഎൽഒ) ഇനി മുതൽ സർക്കാർ ജീവനക്കാരെത്തന്നെ നിയമിക്കും. പരമാവധി നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരെയാവും  ബിഎൽഒമാരാക്കുക. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ബിഎൽഒമാരായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള   ഉദ്യോഗസ്ഥരിൽനിന്ന് ജൂണിനുമുമ്പ്‌ അപേക്ഷ വാങ്ങാനാണ്‌ നിർദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട  ജോലികളാണ്‌  ബിഎൽഒമാർ നിർവഹിക്കേണ്ടത്‌. 2022 ലെ വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഇലക്‌ഷൻ ഐഡി കാർഡ് തയ്യാറാക്കുമ്പോൾ വ്യാപകതെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ബിഎൽഒമാരിൽ കമീഷൻ മാറ്റം വരുത്തുന്നത്‌. നിലവിൽ സർക്കാർ ജീവനക്കാർക്കുപുറമെ അധ്യാപകർ, അങ്കണവാടി ജീവനക്കാർ, റിട്ട. ജീവനക്കാർ എന്നിവരും ബിഎൽഒമാരായിട്ടുണ്ട്‌. സർക്കാർ ജീവനക്കാരായ ബിഎൽഒയ്ക്ക്‌ സ്വന്തം പോളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടാവും. എന്നാൽ ഇവരുടെ വകുപ്പുതല മാറ്റം കമീഷന്റെ അനുമതിയോടെയേ പൂർത്തിയാക്കാനാവൂ.  ആരോഗ്യ-ം, ഗതാഗതം, സുരക്ഷാസേന, വനം–-വന്യജീവി, കെഎസ്ഇബി, ജല അതോറിറ്റി ഉദ്യോഗസ്ഥരെ നിയോഗിക്കില്ല. Read on deshabhimani.com

Related News