181 ഐടി കമ്പനി എത്തി; 
10,400 പേർക്ക്‌ തൊഴിൽ ; 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ



തിരുവനന്തപുരം കോവിഡ്‌ പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ മൂന്ന് ഐടി പാർക്കിൽ 10,400 പുതിയ തൊഴിലവസരം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 181 പുതിയ കമ്പനി പാർക്കുകളിലെത്തി. ടെക്നോപാർക്കിൽ 41ഉം  ഇൻഫോപാർക്കിൽ 100 ഉം സൈബർപാർക്കിൽ 40ഉം കമ്പനികളെത്തി. മൂന്നു പാർക്കിലുമായി 29 ലക്ഷം ചതുരശ്രയടിയിൽ നിർമാണം പുരോഗമിക്കുന്നു. ഐടി മേഖലയിൽ 105 കോടി കിഫ്ബി ഫണ്ടോടുകൂടി രണ്ടു ലക്ഷം ചതുരശ്രയടി നിർമാണം പൂർത്തിയാക്കി. ഇത് കമ്പനികൾക്ക് നൽകാനുള്ള നടപടി പുരോഗമിക്കുന്നു. കെ ഫോണിൽ 20,750 ഓഫീസുകളിൽ കണക്‌ഷൻ നൽകി. 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ ഉടൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. Read on deshabhimani.com

Related News