ജില്ലയിൽ കോവിഡ്‌‐19 രണ്ടുപേർക്കുകൂടി



കൊച്ചി ജില്ലയിൽ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 18ന്‌ അബുദാബി -വിമാനത്തിലെത്തിയ എറണാകുളം സ്വദേശിയായ മുപ്പത്തെട്ടുകാരനും തൃശൂർ ജില്ലക്കാരനായ നാൽപ്പത്തേഴുകാരനുമാണ്‌ രോഗം. ഇരുവരും എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ്‌. പത്തുപേരാണ്‌ ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലുള്ളത്‌. ഇതിൽ നാലുപേർ എറണാകുളം ജില്ലക്കാരാണ്‌.  ബുധനാഴ്‌ച 670 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 638 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 4754 പേരാണ്‌ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. എട്ടുപേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി‌. ആറുപേരെ വിട്ടയച്ചു. 44 പേരാണ്‌ ആശുപത്രികളിലുള്ളത്‌. 97 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. ഇനി 124   ഫലങ്ങൾ ലഭിക്കാനുണ്ട്. ജില്ലയിലെ 19 കോവിഡ് കെയർ സെന്ററുകളിലായി 786 പേരാണ് നിരീക്ഷണത്തിലുള്ളത്. 17 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിലുമുണ്ട്‌. Read on deshabhimani.com

Related News