മെട്രോ രണ്ടാംഘട്ടം :
 ജനപ്രതിനിധികളുമായി ചർച്ച നടത്തി



കൊച്ചി കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനത്തിന്‌ മുന്നോടിയായി ഗതാഗതക്രമീകരണത്തിന്‌ ബദൽ റൂട്ട്‌ നിശ്ചയിക്കുന്നതിന് ജനപ്രതിനിധികളുമായും  ഉദ്യോഗസ്ഥരുമായും കെഎംആർഎൽ ചർച്ച നടത്തി. കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്റയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മെട്രോ അലൈൻമെന്റ് റൂട്ടിലെ ജനപ്രതിനിധികളും പൊലീസ്, മോട്ടോർവാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജിസിഡിഎ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്തു. മെട്രോയുടെയും മറ്റ്‌ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ ചേർന്ന് പരിശോധന നടത്തി തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് നൽകി നിർദേശങ്ങൾ തേടി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും പൊതുജനങ്ങളെ സഹായിക്കാൻ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദേശിച്ചു. സുഗമമായ യാത്രയ്ക്ക് തടസ്സമുണ്ടാക്കുന്ന പോസ്റ്റുകൾ മാറ്റണം. ജനപ്രതിനിധികളുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി ബദൽ റൂട്ട്‌ നിശ്ചയിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു. Read on deshabhimani.com

Related News