കെഎസ്‌ആർടിസിക്ക്‌ 
40 കോടി അനുവദിച്ചു



തിരുവനന്തപുരം കെഎസ്‌ആർടിസിക്ക്‌ സർക്കാർ 40 കോടി രൂപ അനുവദിച്ചു. ശമ്പളം നൽകുന്നതിനുള്ള സാമ്പത്തികസഹായത്തിന്റെ ഭാഗമായാണ്‌ തുക അനുവദിച്ചത്‌. കെഎസ്‌ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകുന്ന വിഷയത്തിൽ തിങ്കളാഴ്‌ച ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്‌ആർടിഇഎയുമായി ചർച്ച നടത്തി. അടുത്ത മാസവും ശമ്പളം ഗഡുക്കളായി നൽകേണ്ട സ്ഥിതിയാണെന്ന്‌ യോഗത്തിൽ മന്ത്രി പറഞ്ഞു. ഡിപ്പോകൾ അടച്ചുപൂട്ടില്ല, നവീകരിക്കുക മാത്രമാണ്‌ ചെയ്യുക.   വികാസ്‌ ഭവൻ ഡിപ്പോ കിഫ്‌ബിക്ക്‌ ആസ്ഥാനമന്ദിരം പണിയുന്നതിന്‌ നൽകാൻ ആലോചനയുണ്ടെന്ന്‌ സിഎംഡി ബിജുപ്രഭാകറും പറഞ്ഞു. അതേസമയം ശമ്പളം അഞ്ചിനകം ഒറ്റത്തവണയായി ലഭിക്കണമെന്ന ആവശ്യത്തിൽനിന്ന്‌ പിന്നോട്ടില്ലെന്നും മറ്റ്‌ ഔദ്യോഗിക യൂണിയനുകളുമായി ആലോചിച്ച്‌ ഭാവികാര്യങ്ങൾക്ക്‌ രൂപംനൽകുമെന്നും കെഎസ്‌ആർടിഇഎ ഭാരവാഹികൾ പറഞ്ഞു. യൂണിയനെ പ്രതിനിധീകരിച്ച്‌  സംസ്ഥാനപ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, ജനറൽ സെക്രട്ടറി എസ്‌ വിനോദ്‌, ട്രഷറർ പി ഗോപാലകൃഷ്‌ണൻ എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News