ഒന്നാംഡോസ് വാക്സിനേഷന്‍ ഇന്ന് പൂര്‍ത്തിയാകും



കൊച്ചി ജില്ലയിൽ ആരോഗ്യപ്രവർത്തകരുടെ ഒന്നാംഡോസ് കോവിഡ്‌ വാക്സിനേഷൻ ഞായറാഴ്ച പൂർത്തിയാകും. ജില്ലയിലാകെ 58,539 ആരോഗ്യപ്രവർത്തകർ വാക്സിനെടുത്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാക്സിനെടുത്തത് എറണാകുളം ജില്ലയിലാണ്. ജില്ലയിലെ 98 ശതമാനം ആരോ​ഗ്യപ്രവർത്തകരും വാക്സിനെടുത്തു. കോവിഡ് മുന്നണിപ്പോരാളികളായ പൊലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരുടെ ഒന്നാംഘട്ട വാക്സിനേഷനും ഞായറാഴ്ച പൂർത്തിയാകും.  66 ശതമാനം മുന്നണിപ്പോരാളികൾ വാക്സിനെടുത്തു. ബാക്കിയുള്ളവരുടെ മോപ് അപ് വാക്സിനേഷൻ റൗണ്ടും പോളിങ് ഉദ്യോഗസ്ഥർക്കുള്ള രജിസ്ട്രേഷനും 24 മുതൽ മാർച്ച് ഒന്നുവരെ നടത്തും. കലക്ടർ എസ് സുഹാസ്, ജില്ലാ ആർസിഎച്ച്  ഓഫീസർ ഡോ. ശിവദാസ്, യുഎൻഡിപി കോ–-ഓർഡിനേറ്റർ വൈശാഖ് എന്നിവർ വാക്സിൻ സ്വീകരിക്കുന്നതോടെ കോവിഡ് മുന്നണിപ്പോരാളികൾക്കും ആരോ​ഗ്യപ്രവർത്തകർക്കുമുള്ള വാക്സിനേഷൻ പൂർത്തിയാകും. ആരോഗ്യപ്രവർത്തകർക്കുള്ള രണ്ടാംഡോസ് വാക്സിനേഷൻ ജില്ലയിൽ 22ന് ആരംഭിക്കും.  50 വാക്സിനേഷൻ കേന്ദ്രങ്ങളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 10ന് കലക്ടർ എസ് സുഹാസ് കോവാക്സിൻ സ്വീകരിക്കും. Read on deshabhimani.com

Related News