കെ റെയിൽ യോഗത്തിൽ അടിയുണ്ടാക്കാൻ വന്നവരുടെ ‘മാല മോഷണം’കഥയും പൊളിഞ്ഞു

മോഷണം പോയെന്ന്‌ പറയുന്ന മാല പൊലീസ്‌ വാനിൽനിന്ന്‌ ഉയർത്തി കാണിക്കുന്ന ദൃശ്യങ്ങൾ


കണ്ണൂർ> കെ റെയിൽ വിശദീകരണ യോഗസ്ഥലത്ത്‌ ഇരച്ചുകയറി നടത്തിയ കോൺഗ്രസിന്റെ അക്രമ സമരത്തിനിടെ ജയ്‌ഹിന്ദ്‌ ടി വി ക്യാമറ സഹായിയുടെ മാല മോഷണം പോയെന്നത്‌ കള്ളക്കഥ.  യൂത്ത്‌കോൺഗ്രസുകാർ പറഞ്ഞ നുണ മലയാള മനോരമ ഉൾപ്പെടെ അതേപടി ഏറ്റുപിടിച്ച്‌ വാർത്തയാക്കിയതിന്‌ പിന്നിലും സമരം പൊളിഞ്ഞതിലെ ജാള്യം. നഷ്‌ടപ്പെട്ടുവെന്ന്‌ പറയുന്ന മാല പോലീസ്‌ വാനിൽ വെച്ച്‌ യൂത്ത്‌ കോൺഗ്രസുകാരിൽ ഒരാൾ ഉയർത്തിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്‌ വന്ന ശേഷവും കെ പിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ ഇതേ നുണ ആവർത്തിക്കുകയാണ്‌. എറണാകുളത്ത്‌ പെട്രോൾ വിലവർധനക്കെതിരെ നടന്ന സമരത്തിനിടെ നടൻ ജോജു ജോർജിനെ അക്രമിച്ചത്‌ വിവാദമായപ്പോൾ സ്‌ത്രീകൾക്ക്‌ നേരെ മോശമായി പെരുമാറിയെന്ന്‌ ചില മഹിളാ കോൺഗ്രസ്‌ നേതാക്കളെക്കൊണ്ട്‌ പറയിപ്പിച്ചതിന്‌ സമാനമാണിത്‌. അന്ന്‌ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പരാതി പച്ചക്കള്ളമെന്ന്‌ വ്യക്തമായി.  അത്‌ പോലെ പോലീസ്‌ വാനിൽ ഇവരെ അറസ്‌റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകുമ്പോൾ കയ്യിൽ മാല പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങളാണ്‌ പുറത്ത്‌ വന്നത്‌. മാല മോഷണം പോയി എന്ന്‌ പറയുന്ന ജയ്‌ഹിന്ദ്‌ ടി വി ക്യാമറ സഹായി മനേഷ്‌ കൊറ്റാളിക്ക്‌ മർദ്ദനമേറ്റതായും മനോരമ വാർത്തയിലുണ്ട്‌. ഇയാൾ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായല്ല അവിടെ എത്തിയത്‌.  വേഷം മാറി യൂത്ത്‌ കോൺഗ്രസുകാരോടൊപ്പം അക്രമത്തിൽ പങ്കെടുത്തതാണ്‌. അടച്ചിട്ട ഹാളിൽ നടന്ന യോഗത്തിലേക്ക്‌ വേഷം മാറി വന്ന്‌ അക്രമം നടത്തിയവരെ പ്രതിഷേധക്കാരായും അവരെ തടഞ്ഞവരെ അക്രമികളായും ചിത്രീകരിച്ചും മാധ്യമങ്ങൾ പരിഹാസ്യരായി. Read on deshabhimani.com

Related News