സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ സ്വാഗതസംഘമായി



കളമശേരി ഡിസംബർ 14, 15, 16 തീയതികളിൽ കളമശേരിയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കളമശേരി നജാത്ത് ഹാളിൽ നടന്ന സ്വാഗതസംഘം രൂപീകരണയോഗം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം മന്ത്രി പി രാജീവ് സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി അധ്യക്ഷനായി.  പി രാജീവ്, സി എൻ മോഹനൻ എന്നിവർ രക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: കെ ചന്ദ്രൻപിള്ള (ചെയർമാൻ), കെ ബി വർഗീസ് (ജനറൽ കൺവീനർ), സി കെ പരീത്, എ ഡി സുജിൽ, എൻ എം കുഞ്ഞുമുഹമ്മദ്, അബൂബക്കർ കൈതപ്പാടൻ, അഡ്വ. ഷെറീഫ് മരയ്ക്കാർ (വൈസ് ചെയർമാൻമാർ), ടി ടി രതീഷ്, സി എൻ അപ്പുക്കുട്ടൻ, പി എം മുജീബ് റഹിമാൻ, കെ ടി എൽദോ (ജോയിന്റ്‌ കൺവീനർമാർ), കെ എൻ ഗോപിനാഥ് (ട്രഷറർ).   സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ഏരിയ കമ്മിറ്റി സെക്രട്ടറിമാർ, കളമശേരി ഏരിയ കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, വർഗ ബഹുജന സംഘടനകളുടെ ഏരിയതല പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. കെ ചന്ദ്രൻപിള്ള, എസ് ശർമ, എം സ്വരാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, എം സി സുരേന്ദ്രൻ, പി എം ഇസ്മയിൽ എന്നിവരും കെ ജെ മാക്സി എംഎൽഎ, മേയർ എം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കെ ബി വർഗീസ് സ്വാഗതവും എ ഡി സുജിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News