ഓഞ്ഞിത്തോട് പാലത്തിൽ ഹൈമാസ്റ്റ് ലൈറ്റും നിരീക്ഷണ ക്യാമറകളും മിഴിതുറന്നു



ആലുവ കടുങ്ങല്ലൂർ പഞ്ചായത്തിൽ ബിനാനിപുരം സുഡ്‌ കെമി ലിമിറ്റഡ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഓഞ്ഞിത്തോട് പാലത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും നിരീക്ഷണ ക്യാമറകളുടെയും പ്രവർത്തനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സുഡ് കെമി ചീഫ് മാനേജർ സജി മാത്യു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ പി എ അബൂബക്കർ, ട്രീസ മോളി, അംഗം കെ ആർ രാമചന്ദ്രൻ, കടുങ്ങല്ലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഓമന ശിവശങ്കരന്‍,  മുഹമ്മദ് അൻവർ, അംഗങ്ങളായ വി കെ ശിവന്‍, ഉഷ ദാസന്‍, ബേബി സരോജം, റമീന അബ്ദുള്‍ ജബ്ബാര്‍, ആര്‍ മീര, ടി ബി ജമാല്‍, ആർ ശ്രീരാജ്, എം കെ ബാബു, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വി എം ശശി, എ ജി സോമാത്മജന്‍, എഡ്രാക് പ്രസിഡന്റ് ഡോ. സുന്ദരം വേലായുധന്‍ എന്നിവർ സംസാരിച്ചു. സുഡ്‌ കെമി ലിമിറ്റഡ് കമ്പനി അഞ്ചുലക്ഷം രൂപയുടെ ലൈറ്റുകളും ക്യാമറകളുമാണ്  സിഎസ്ആർ ഫണ്ടിലൂടെ പഞ്ചായത്തിൽ സ്ഥാപിച്ചത്. ആറ് ക്യാമറകളും ആറ് ലൈറ്റുകളുമാണ് ആദ്യഘട്ടമായി ഘടിപ്പിച്ചത്. Read on deshabhimani.com

Related News