കേരള ബാങ്ക്‌, കെയർ ഹോം , കോപ്‌ കെയർ ; സഹകരണത്തിലെ 
മായാത്ത മുദ്രകൾ



തിരുവനന്തപുരം ജനങ്ങളുടെ മനസ്സറിഞ്ഞ്‌, നവകേരളത്തിന്റെ ഉയിർപ്പേകി സഹകരണമേഖല. സംസ്ഥാന സഹകരണവകുപ്പിനു കീഴിലെ കേരള ബാങ്ക്‌, കൺസ്യൂമർഫെഡ്‌, സഹകരണ ആശുപത്രികൾ, കെയർ ഹോം തുടങ്ങിയവ  ജനങ്ങൾക്കെന്നും കൈയെത്തും ദൂരത്താണ്‌.    കേരള ബാങ്ക്‌ സഹകരണരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന വായ്‌പാ സഹകരണ സംഘങ്ങളുടെ ത്രിതല സംവിധാനത്തിൽനിന്ന്‌ ദ്വിതല സംവിധാനത്തിലേക്ക് മാറ്റി. കേരള  സഹകരണ ബാങ്കിന്റെ പ്രവർത്തനം ആധുനിക രീതിയിൽ മാറ്റുന്നതിന്റെ ഭാഗമായി സ്‌പെഷ്യൽ റൂൾ അംഗീകരിച്ചു. കെയർ ഹോം പതിനാല്‌ ജില്ലയിലും ലൈഫ് മിഷൻ നിർദേശിച്ച സ്ഥലത്ത് ഭവനസമുച്ചയം നിർമിച്ച് നൽകുന്നത് ലക്ഷ്യംവച്ചാണ് കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം ആസൂത്രണം ചെയ്തിട്ടുള്ളത്. തൃശൂരിൽ 40 കുടുംബത്തിന്‌ താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിച്ചു. കോപ്‌ കെയർ സഹകരണ ആശുപത്രികളുടെ നേതൃത്വത്തിലാണ് പാലിയേറ്റീവ് കെയർ പദ്ധതി (കോപ്‌ കെയർ) നടപ്പാക്കുന്നത്‌. വാർധക്യത്തെയും രോഗത്തെയും അഭിമുഖീകരിക്കുന്നവർക്കും ആശ്രയമില്ലാതെ കഴിയുന്നവർക്കും ചികിത്സാസൗകര്യവും പരിചരണവും ലഭിക്കുന്ന സംവിധാനമാണിത്.  യുവജന സഹകരണ 
സംഘം സഹകരണമേഖലയിലെ കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിന് യുവസംരംഭകർക്കും സേവന ദാതാക്കൾക്കുമായി വിവിധ ജില്ലകളിലായി 30 യുവജന സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ പ്രോജക്ടുകളുടെ അടിസ്ഥാനത്തിൽ ഓരോ സംഘത്തിനും 10 ലക്ഷം രൂപവീതം നൽകി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങൾക്ക്‌ എല്ലാ ജില്ലയിലുമായി 14  യുവജനസഹകരണ സംഘം പ്രവർത്തിക്കുന്നുണ്ട്‌. സമാശ്വാസ നിധി സഹകരണ അംഗസമാശ്വാസനിധി വഴി ഗുരുതര രോഗബാധിതർക്കും അപകടത്തിൽ കിടപ്പായവർക്കും അച്ഛനമ്മമാർ മരിച്ചുപോയ സാഹചര്യത്തിൽ ബാധ്യതപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമായി  66 കോടി രൂപ വിതരണം ചെയ്തു. കൺസ്യൂമർ
ഫെഡിന്റെ 
വിപണി ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലാണ് കൺസ്യൂമർഫെഡ് മുഖ്യപങ്ക് വഹിച്ചത്. 2022 ഓണംവിപണിയോട്‌ അനുബന്ധിച്ച് 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ 1685 വിപണിയിലായി നൽകി. തൊഴിലൊരുക്കി പ്രത്യക്ഷമായി 1365 പേർക്ക് സ്ഥിരം തൊഴിലും സഹകരണവകുപ്പിൽ 397 പേർക്ക്‌ നിയമനവും നൽകി. 64,666 തൊഴിലവസരം സൃഷ്ടിച്ചു. Read on deshabhimani.com

Related News