ഡോക്ടറെ 
വരവേറ്റ്‌ 
എം ബി മുരളീധരൻ



കൊച്ചി തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിനെ സ്വീകരിച്ച്‌ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. വ്യാഴം രാവിലെ വെണ്ണലയിലെ വീട്ടിലെത്തിയ സ്ഥാനാർഥിയെ മുരളീധരൻ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണിയും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. വീട്ടുകാർ ബന്ധുവിന്റെ മകളുടെ കല്യാണത്തിന്‌ പോയിരിക്കുകയാണെന്ന ആമുഖത്തോടെ സ്ഥാനാർഥിയെ വീട്ടിൽ സ്വീകരിച്ച്‌ ഇരുത്തിയ മുരളീധരൻ, ഡോക്ടർക്കുവേണ്ടി ആദ്യംതന്നേ പ്രവർത്തനം തുടങ്ങിയിരുന്നുവെന്ന്‌ അറിയിച്ചു. കോൺഗ്രസ്‌ നേതൃത്വത്തിന്റെ നിലപാടിൽ വലിയ ബുദ്ധിമുട്ട്‌ തോന്നിത്തുടങ്ങിയതോടെ പ്രവർത്തനരംഗത്തുനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.   Read on deshabhimani.com

Related News