രോഗം 1781 പേര്‍ക്ക്, 350 മുക്തി



കൊച്ചി ‌ജില്ലയിൽ 1781 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ എട്ട് അതിഥിത്തൊഴിലാളികളും ഐഎൻഎച്ച്എസ് ഉദ്യോഗസ്ഥനും സംസ്ഥാനത്തിന് പുറത്തുനിന്ന്‌ എത്തിയ ആറുപേരും ഉൾപ്പെടുന്നു. 1751 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 24 പേരുടെ ഉറവിടം വ്യക്തമല്ല. 350 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,856 ആണ്. ത-ൃക്കാക്കര (106), മഴവന്നൂർ (74), വാഴക്കുളം (56), എടത്തല (53), രായമം​ഗലം (48), അങ്കമാലി (44), കടുങ്ങല്ലൂർ (41), കളമശേരി (37), ഫോർട്ടുകൊച്ചി (35), പായിപ്ര (34),  ഏലൂർ, കുന്നത്തുനാട്, തൃപ്പൂണിത്തുറ (29 വീതം), തിരുവാണിയൂർ, മരട് (28 വീതം), കലൂർ, വടവുകോട്, വരാപ്പുഴ (27 വീതം), കടവന്ത്ര (26), കിഴക്കമ്പലം (25),  തേവര, പല്ലാരിമം​ഗലം (23 വീതം), ആയവന (22), എളമക്കര (21), ആവോലി, ചോറ്റാനിക്കര, വടുതല (20 വീതം), കുമ്പളം, മൂവാറ്റുപുഴ, വൈറ്റില (19 വീതം), ആലുവ, എറണാകുളം നോർത്ത്, ഒക്കൽ, കോട്ടുവള്ളി, പള്ളുരുത്തി (18 വീതം), ഇടപ്പള്ളി, എറണാകുളം സൗത്ത്, ഐക്കരനാട് (17 വീതം), ആലങ്ങാട്, ചെല്ലാനം, പാലാരിവട്ടം (16 വീതം), കാലടി, കീരംപാറ (15 വീതം), കറുകുറ്റി, കീഴ്മാട് (14 വീതം), നെടുമ്പാശേരി, നെല്ലിക്കുഴി (13 വീതം), ചൂർണിക്കര, ചേരാനല്ലൂർ, നോർത്ത് പറവൂർ, പള്ളിപ്പുറം, ശ്രീമൂലന​ഗരം (12 വീതം), പിറവം, മട്ടാഞ്ചേരി, മുടക്കുഴ, വാളകം, വെങ്ങോല, വേങ്ങൂർ (11 വീതം), അശമന്നൂർ, ഉദയംപേരൂർ, കൂവപ്പടി, മുളവുകാട് (10 വീതം), കുമ്പളങ്ങി, കൂത്താട്ടുകുളം, കോതമം​ഗലം, തമ്മനം, തോപ്പുംപടി, മുളന്തുരുത്തി (ഒമ്പതുവീതം), കാഞ്ഞൂർ, പാമ്പാക്കുട, പിണ്ടിമന, പൂതൃക്ക (എട്ടുവീതം), അയ്യമ്പുഴ, എളങ്കുന്നപ്പുഴ, കോട്ടപ്പടി, പോണേക്കര, മാറാടി (ഏഴുവീതം), ആമ്പല്ലൂർ, ആരക്കുഴ, കരുമാല്ലൂർ, ചെങ്ങമനാട്, ഞാറക്കൽ, പാറക്കടവ്, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര (ആറുവീതം), ചളിക്കവട്ടം, നായരമ്പലം, പച്ചാളം, മഞ്ഞള്ളൂർ, വാരപ്പെട്ടി (അഞ്ചുവീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോ​ഗബാധിതർ. വീടുകളിൽ 4321 പേർകൂടി നിരീക്ഷണത്തിലായി. 266 പേരെ ഒഴിവാക്കി. ആകെ 34,631 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ. 12,985 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. Read on deshabhimani.com

Related News