മാലിന്യമുക്ത പ്രഖ്യാപനം ജൂൺ 5ന്‌



തിരുവനന്തപുരം ഹൈക്കോടതി നിർദേശാടിസ്ഥാനത്തിൽ മാലിന്യ സംസ്‌കരണത്തിന്‌ കൊച്ചി കോർപറേഷനിലും എറണാകുളം ജില്ലയിലും  നടപ്പാക്കേണ്ട പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ തദ്ദേശ ഭരണ വകുപ്പ്‌ പുറപ്പെടുവിച്ചു. ഇത്‌ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.  ജൂൺ അഞ്ചിന്‌ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്ന രീതിയിൽ പ്രവർത്തിക്കണം. വാർഡ്‌ തല ശുചീകരണ ക്ലസ്‌റ്ററുകൾ മുപ്പതിനകവും ശുചിത്വ സ്‌കോഡുകൾ 31നും നിലിവിൽവരണം. ഇതിനകം ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കണം. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ഉറവിടത്തിൽത്തന്നെ മാലിന്യം തരംതിരിക്കണം. എല്ലാ സർക്കാർ സ്ഥാപനങ്ങളും ഏപ്രിൽ 15നകം മാലിന്യ മുക്ത സ്ഥാപനങ്ങളാക്കണം. ഏപ്രിൽ ഒന്നുമുതൽ വീടുകളിൽ ഞായറാഴ്‌ചയും സ്ഥാപനങ്ങളിൽ വെളളിയാഴ്‌ചയും ഡ്രൈഡേ. ഓടകൾ, അഴുക്കുചാലുകൾ എന്നിവ ഏപ്രിൽ മുപ്പതിനകം ശുചീകരിക്കണം. ജലാശയങ്ങളിലെ അജൈവമാലിന്യങ്ങൾ ഏപ്രിൽ മുപ്പതിനകം  ശേഖരിച്ച്‌ സംസ്‌കരണത്തിന്‌ കൈമാറണം. മാലിന്യ മുക്ത ഇടങ്ങളുടെ പ്രഖ്യാപനം മെയ്‌ 15 മുതൽ ആരംഭിക്കണം. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏപ്രിൽ പത്തിനകം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പാക്കണം. മുഴുവൻ വാർഡുകളിലും രണ്ടു പേരടങ്ങിയ ഹരിതകർമ സേനയെ നിയമിക്കണം. പൊതു സ്ഥലങ്ങളിലെ മാലിന്യം മെയ്‌ പത്തിനകം നീക്കം ചെയ്യണം. മാലിന്യ കൂനകൾ ജൂൺ 25നകം നീക്കണം.   Read on deshabhimani.com

Related News