ജില്ലയിൽ 5953 പേർക്ക്‌ കോവിഡ്‌; ടിപിആർ 44.59

കോവിഡ് മൂന്നാം തരംഗ ഭീതിയിൽ ആളൊഴിഞ്ഞ 
ബ്രോഡ്-വേയിൽ ഉപയോക്താക്കളെ കാത്തിരിക്കുന്ന വ്യാപാരികൾ ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക്‌ 44.59 ആയി. കഴിഞ്ഞ ദിവസം 40.07 ശതമാനമായിരുന്നു. വിദേശത്തുനിന്നോ സംസ്ഥാനത്തിന്‌ പുറത്തുനിന്നോ എത്തിയ ആർക്കും  ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചില്ല. 5953 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി 5924 പേർ രോഗബാധിതരായി.  ഉറവിടമറിയാത്ത- 27 പേരുണ്ട്‌. രണ്ട്‌ ആരോഗ്യപ്രവർത്തകർക്ക്‌ രോഗം ബാധിച്ചു. 1490 പേർ രോഗമുക്തരായി. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 32,886. ചികിത്സയിൽ കഴിയുന്നവർ 26,049 ആണ്. 13,351 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. ബുധൻ വൈകിട്ട് 5.30 വരെ 7311 ഡോസ് വാക്സിൻ വിതരണം  ചെയ്‌തു. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കുമായി 2021 ഡോസ് കരുതൽ വാക്‌സിൻ നൽകി. സമഗ്ര പ്രതിരോധം:- 
മന്ത്രി പി രാജീവ് ജില്ലയിലെ കോവിഡ് അതിതീവ്രവ്യാപനത്തെ നേരിടാൻ സമഗ്ര പ്രതിരോധ നടപടി സ്വീകരിക്കാൻ മന്ത്രി പി രാജീവ് നിർദേശം നൽകി. സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഇതിനായി സഹകരിക്കണം. കോവിഡ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്‌ അവലോകനത്തിനായി ചേർന്ന, ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പ്രതിരോധം, സമ്പർക്കവിലക്ക്‌, ചികിത്സ എന്നിവയിൽ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ നിർദേശം എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും പരിശോധനയ്ക്ക് വിധേയരാകണം. ആവശ്യമുള്ളിടത്ത്‌ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കണം. സന്നദ്ധസംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News