ജില്ലയിൽ 73,997 കുട്ടികൾ 
വാക്സിനെടുത്തു

എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർഥിനി


കൊച്ചി ജില്ലയിൽ 15നും 18നുമിടയിൽ പ്രായമുള്ള 2580 കുട്ടികൾ ബുധനാഴ്ച കോവിഡ് പ്രതിരോധവാക്സിനെടുത്തു. ഇതുവരെ 73,997 കുട്ടികൾക്ക് ആദ്യഡോസ് നൽകി. ആദ്യഘട്ട വാക്സിൻ വിതരണം ഇരുപത്തൊന്നോടെ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. സ്കൂളുകൾ കേന്ദ്രീകരിച്ചും 32 വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെയുമാണ് വാക്സിൻ നൽകുന്നത്. പൊതുവിദ്യാലയങ്ങളിൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 80 ശതമാനം കുട്ടികളും ഹൈസ്കൂൾ വിഭാ​ഗത്തിൽ 50 ശതമാനം കുട്ടികളും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതായി ഡിഡിഇ ഹണി ജി അലക്സാണ്ടർ പറഞ്ഞു. ശേഷിക്കുന്നവർക്ക് ഇരുപത്തൊന്നിനകം ആദ്യഡോസ് വാക്സിൻ ലഭ്യമാക്കും. ജില്ലയിൽ 1.7 ലക്ഷം കുട്ടികളാണ് ഈ പ്രായപരിധിയിലുള്ളത്. Read on deshabhimani.com

Related News