ഇതാ ചുമട്ടുതൊഴിലാളികളുടെ വരവേൽപ്പ്‌

സിപിഐ എം സംസ്ഥാന സമ്മേളന പ്രചാരണാർഥം ചുമട്ടുതൊഴിലാളികൾ എറണാകുളം നോർത്തിൽ സ്ഥാപിച്ച കമാനം


കൊച്ചി സിപിഐ എം സംസ്ഥാന സമ്മേളനത്തിനും 23–-ാം പാർടി കോൺഗ്രസിനും അഭിവാദ്യമർപ്പിച്ച്‌ പ്രചാരണബോർഡുകൾ ഉയർത്തി ചുമട്ട് തൊഴിലാളികൾ. ഹെഡ്‌ ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) എറണാകുളം സിറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ എറണാകുളം നോർത്തിൽ പെട്രോൾ പമ്പിന്‌ ഇരുവശവുമായാണ്‌ കമ്യൂണിസ്‌റ്റ്‌ നേതാക്കളുടെ ചിത്രങ്ങളുള്ള ബോർഡുകൾ ഉയർത്തിയിട്ടുള്ളത്‌. മാർക്‌സ്‌, എംഗൽസ്‌, ലെനിൻ, സ്‌റ്റാലിൻ, ഇ എം എസ്‌, എ കെ ജി, അഴീക്കോടൻ രാഘവൻ എന്നിവരുടെ ചിത്രങ്ങളാണ്‌ വലിയ ബോർഡിൽ ആലേഖനം ചെയ്‌തിരിക്കുന്നത്‌. തുണിയിലാണ്‌ ചിത്രങ്ങൾ വരച്ചുചേർത്തിരിക്കുന്നത്‌. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതാക്കളായിരുന്ന കെ എ പുഷ്‌പാകരൻ, ടി എൽ അനിൽകുമാർ, വി പി ജോസഫ്‌, സി സി പത്രോസ്‌  എന്നിവരുടെ ചിത്രങ്ങളുള്ള ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്‌. ചുമട്ടുതൊഴിലാളിയായ എസ്‌ മനാഫിന്റെ നേതൃത്വത്തിലാണ്‌ തൊഴിലാളികൾ സംസ്ഥാന സമ്മേളനത്തെയും പാർടി കോൺഗ്രസിനെയും വരവേൽക്കാൻ ചുവരെഴുത്തും ബോർഡുകളും തയ്യാറാക്കുന്നത്‌. Read on deshabhimani.com

Related News