ഇ ബാലാനന്ദന്‌ സ്‌മരണാഞ്ജലി



തിരുവനന്തപുരം/കൊച്ചി ഇ ബാലനന്ദൻ ദിനം സംസ്ഥാനത്താകെ ആചരിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ബാലാനന്ദന്റെ സ്‌മരണ പുതുക്കി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദിനാചരണ പരിപാടികൾ. എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. കളമശേരി ബി ടി ആർ മന്ദിരത്തിലെ ബാലാനന്ദൻ സ്മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി പതാകയുയർത്തി. അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ സെക്രട്ടറിയറ്റ്‌ അംഗം സി കെ പരീത്‌ പതാക ഉയർത്തി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ പതാക ഉയർത്തി. കെ എ അലി അക്‌ബർ സംസാരിച്ചു. കളമശേരിയിൽ അനുസ്‌മരണ യോഗത്തിൽ സി കെ പരീത് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എൻ ഗോപിനാഥ്, വി എം ശശി, എം കെ ബാബു, കെ എം റിയാദ്, കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി ടി രതീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News