ഇടവേളകളില്ലാതെ 
കെഎസ്‌ആർടിസി സർവീസ്‌ , അപ്പം, അരവണ 
വിതരണത്തിന്‌ 
വിപുലമായ ക്രമീകരണം



ശബരിമല മണ്ഡലകാല തീർഥാടനത്തിനെത്തുന്നവർക്ക്‌ ഇടവേളകളില്ലാതെ യാത്രാ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. ഇരുനൂറിലധികം ബസുകളാണ്‌ നിലയ്ക്കൽ മുതൽ പമ്പവരെ ചെയിൻ സർവീസ്‌ നടത്തുന്നത്‌. 120 നോൺ എസി, 50 എസി, 30 ഫാസ്റ്റ് ബസുകളുമാണ് ചെയിൻ സർവീസിന് ഒരുക്കിയത്‌. എസി ബസുകൾക്ക്‌ 80 രൂപയും നോൺ എസി ബസുകൾക്ക്‌ 50 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌.  ചെയിൻ സർവീസ് നടത്തുന്ന ബസുകളിൽ കണ്ടക്ടർ ഇല്ലാത്തതിനാൽ തീർഥാടകർ ടിക്കറ്റ് എടുത്ത് ബസിൽ കയറണം. നിലയ്ക്കൽ, ത്രിവേണി എന്നിവിടങ്ങളിൽ ഇതിനായി ടിക്കറ്റ് കൗണ്ടറുകളുണ്ടാകും.  എട്ട്‌ കൗണ്ടർ സാധാരണ തീർഥാടകർക്കും ഒന്ന് മുതിർന്നവർക്കും ഒന്ന്‌ സംഘമായി എത്തുന്നവർക്കുമുള്ളതാണ്‌. 40 പേരുള്ള സംഘത്തിനു പ്രത്യേക ബസ് അനുവദിക്കും. അപ്പം, അരവണ 
വിതരണത്തിന്‌ 
വിപുലമായ ക്രമീകരണം സന്നിധാനത്ത്‌ അപ്പം, അരവണ വിതരണത്തിന്‌ വിപുലമായ ക്രമീകരണം ഒരുക്കി ദേവസ്വം ബോർഡ്‌. സന്നിധാനത്തും മാളികപ്പുറത്തുള്ള പ്ലാന്റിൽ ഒരു ഷിഫ്റ്റിൽ ഒരേസമയം 70 പേരുണ്ടാകും. ഒന്നേമുക്കാൽ ലക്ഷം കണ്ടെയ്‌നർ അരവണ ഒരുദിവസം നിർമിക്കുന്നുണ്ട്‌. 256 ദേവസ്വം ജീവനക്കാരും 239 കരാർ തൊഴിലാളികളും നിർമാണത്തിനും വിതരണത്തിനുമുണ്ട്. 16 ലക്ഷം കണ്ടെയ്‌നർ അരവണയുടെയും നാലുലക്ഷത്തോളം അപ്പത്തിന്റെയും കരുതൽ സ്റ്റോക്കുണ്ട്. മുൻകൂർ ബുക്കിങ് വഴിയും പ്രസാദ വിതരണം നടക്കുന്നുണ്ട്. Read on deshabhimani.com

Related News