തോൽവി റിപ്പോർട്ടുമായി നാളെ ലീഗ്‌ യോഗം



കോഴിക്കോട്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തോൽവി റിപ്പോർട്ട് ചർച്ച ചെയ്യാൻ മുസ്ലിംലീഗ്‌ സംസ്ഥാന സമിതി യോഗം ശനിയാഴ്‌ച കോഴിക്കോട്‌ ലീഗ്‌ ഹൗസിൽ ചേരും. സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും പങ്കെടുക്കും. 12 നിയമസഭാ മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച്‌ തയ്യാറാക്കിയ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. ഒരു എംഎൽഎയും സംസ്ഥാന ഭാരവാഹിയുമുൾപ്പെട്ട 12  കമീഷനുകളെയാണ്‌ പരാജയം പഠിക്കാൻ നിയോഗിച്ചിരുന്നത്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്ന്‌ ആറ്‌ മാസത്തിന്‌ ശേഷമാണ്‌  തോൽവിയുടെ കാരണം ചർച്ചചെയ്യുന്നത്‌.  ലീഗിന്റെയും യുഡിഎഫിന്റെയും തോൽവിക്ക്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ്‌ പ്രധാന കാരണക്കാരനെന്ന്‌ സംസ്ഥാന ഭാരവാഹികളടക്കം പറഞ്ഞിരുന്നു. പരാജയത്തെ തുടർന്ന്‌ ജൂണിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലായിരുന്നു നിശിത വിമർശം. എന്നാൽ പിന്നീട്‌ ചേർന്ന പ്രവർത്തകസമിതി ഇതു തള്ളി.  വഖഫ്‌ബോർഡിലെ പിഎസ്‌സി നിയമനത്തിനെതിരായ സമരവും അജൻഡയിലുണ്ട്‌. ഇതിനായി  22-ന്‌ ലീഗ്‌ സംസ്ഥാന പ്രവർത്തകസമിതി കോഴിക്കോട്ട് ചേരും. സമുദായ സംഘടനകളെ ഇളക്കിവിട്ട്‌ സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാനാണ്‌  ശ്രമം. Read on deshabhimani.com

Related News