യുഡിഎഫ്‌ ജില്ലാ ഭാരവാഹിത്വം ; ഖമറുദ്ദീനെ മാറ്റി; രണ്ടിടത്ത്‌ ആളില്ല



യുഡിഎഫ്  ജില്ലാ കമ്മിറ്റി  പുനഃസംഘടനയിലും പോര്‌. കാസർകോട്‌ ജില്ലാ ചെയർമാൻ സ്ഥാനത്തുനിന്ന്‌ എം സി ഖമറുദ്ദീനെ  മാറ്റിയപ്പോൾ രണ്ടിടത്ത്‌ ഭാരവാഹികളെ തീരുമാനിക്കാനായില്ല. യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനാണ്‌  ജില്ലാ ചെയർമാർ, കൺവീനർ എന്നിവരുടെ പട്ടിക പുറത്തിറക്കിയത്‌. കാസർകോട്‌ യുഡിഎഫ്‌ ചെയർമാനായി  ലീഗിലെ തന്നെ സി ടി അഹമ്മദലിയെ‌ നിയമിച്ചു‌. ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ പ്രതിസ്ഥാനത്തുള്ള ഖമറുദ്ദീനെതിരെ ലീഗിൽതന്നെ ശക്തമായ എതിർപ്പുള്ളതിനാലാണ്‌ മാറ്റം. ആലപ്പുഴയിൽ കൺവീനറെയും  പാലക്കാട് - ചെയർമാനെയും പ്രഖ്യാപിച്ചിട്ടില്ല.  ഇവ പിന്നീട് പ്രഖ്യാപിക്കുമെന്നാണ്‌ എം എം‌ ഹസ്സൻ അറിയിച്ചത്‌‌. കോട്ടയം ചെയർമാൻസ്ഥാനം കേരള കോൺഗ്രസ്‌  ജോസഫ്‌ ഗ്രൂപ്പിന്‌ നൽകി. Read on deshabhimani.com

Related News