ഉത്സവസീസണിലും തണുപ്പുകാലത്തും രോ​ഗവ്യാപനമേറും ; വിദ​ഗ്ധസമിതി മുന്നറിയിപ്പ്



ന്യൂഡൽഹി ഇന്ത്യയിൽ കോവിഡ്‌ വ്യാപന തീവ്രത കുറഞ്ഞെങ്കിലും ഉൽസവകാലത്തും തണുപ്പുകാലത്തും വീണ്ടും വർധിക്കാമെന്ന്‌ കേന്ദ്രം നിയോഗിച്ച വിഗദ്‌ധസമിതിയുടെ മുന്നറിയിപ്പ്‌. ഇന്ത്യയിൽ രോ​ഗത്തിന്റെ പാരമ്യഘട്ടം പിന്നിട്ടു. 97000 വരെ പ്രതിദിന രോ​ഗികള്‍ എന്നത്‌ ഇപ്പോൾ അറുപതിനായിരം വരെയായി‌. ഉൽസവവേളയില്‍ വന്‍തോതിൽ ആളുകള്‍ കൂട്ടംകൂടും. സുരക്ഷാമാനദണ്ഡം പാലിച്ചെന്നുവരില്ല. ഒറ്റമാസം 26 ലക്ഷംവരെ രോ​ഗികള്‍ എത്താൻ സാധ്യതയുണ്ട്‌. നിലവിൽ 30 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ പ്രതിരോധശേഷിയുള്ളത്‌. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാൽ അടുത്ത വർഷം ആദ്യം രോഗത്തെ നിയന്ത്രണത്തിലാക്കാം. ഫെബ്രുവരി അവസാനത്തോടെ രോ​ഗികള്‍ കുറയും. രോഗവ്യാപനം അവസാനിക്കുമ്പോൾ ആകെ രോ​ഗികള്‍ 1.05 കോടി വരെയെത്താം. നിലവിൽ 75 ലക്ഷമാണ്‌. അടച്ചിടൽ ഇല്ലായിരുന്നെങ്കിൽ ആഗസ്‌തിൽ മരണം 25 ലക്ഷം കടന്നേനേ. നിലവിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ അടച്ചിടല്‍ വേണ്ടതുള്ളു. പഴയ നിലയിലേക്ക്‌ ജനജീവിതത്തെ എത്തിക്കണം. വലിയ ആൾക്കൂട്ടം വേഗത്തിലുള്ള വ്യാപനത്തിന്‌ കാരണമാകും. കേരളത്തിൽ ഓണാഘോഷം കേസുകൾ വർധിക്കുന്നതിന്‌ കാരണമായി. വ്യാപനം 32 ശതമാനം കൂടിയപ്പോൾ മെഡിക്കൽ പ്രതികരണത്തിന്റെ കാര്യക്ഷമത 22 ശതമാനം കുറഞ്ഞു–- സമിതി വിലയിരുത്തി. Read on deshabhimani.com

Related News