ഭാരത്‌ ബന്ദിൽ സ്വകാര്യ ഫിനാൻസ്‌ ജീവനക്കാരും



 കൊച്ചി ഭാരത്‌ ബന്ദിൽ പങ്കാളികളാകാൻ നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) പ്രവർത്തകയോഗം തീരുമാനിച്ചു. എറണാകുളം മേഖലാ പ്രവർത്തകയോഗം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള  ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ്‌ സെക്രട്ടറി ഷിജോയ് പോൾ അധ്യക്ഷനായി.  സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ എം ആരിഫ് എംപി, വൈസ് പ്രസിഡന്റ്‌ എം സ്വരാജ്, ട്രഷറർ നിഷ കെ ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രതീഷ് ബാബു, പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശരത് ബാബു സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സംഗീത നായർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News