കണ്ണൂർ സർവകലാശാല : അവശേഷിക്കുന്ന നാലാം സെമസ്‌റ്റർ പരീക്ഷകൾ ഉടൻ നടത്താൻ തീരുമാനം



കണ്ണൂർ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതുൾപ്പെടെ അവശേഷിക്കുന്ന മുഴുവൻ ബിരുദതല പരീക്ഷകളും  നടത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചു. നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്‌(മാർച്ച് 2020) പരീക്ഷകൾ  ഈ മാസം 29ന് തുടങ്ങും. വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ സുഗമമായി നടത്താൻ സർവകലാശാലാ തലത്തിലും കോളേജ് തലത്തിലും എക്സാമിനേഷൻ കോ ഓഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. കോളേജുകളിൽ  പരീക്ഷ നടത്താനാവശ്യമായ ക്രമീകരണങ്ങൾ   ഒരുക്കുന്നതിന്‌ ഈ കമ്മിറ്റി മേൽനോട്ടംവഹിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർവകലാശാല തലത്തിൽ പരീക്ഷാ മോണിറ്റിങ് കമ്മിറ്റിയും വിദ്യാർഥി പ്രതിനിധികളും യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധികളും അടങ്ങുന്ന കോ ഓഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കും. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. പി ജെ വിൻസന്റ്‌, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ വെള്ളിയാഴ്‌ച വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ്‌ പരീക്ഷ നടത്താൻ ധാരണയായത്‌.  നാലാം സെമസ്റ്റർ പരീക്ഷ പൂർത്തിയായശേഷം വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകൾ നടത്തുന്നതിനുള്ള  മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. Read on deshabhimani.com

Related News