ലൈഫ് മിഷൻ : മൂന്ന്‌ ഭവനസമുച്ചയങ്ങളുടെ നിർമാണോദ്‌ഘാടനം 24ന്



കൊച്ചി സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ ജില്ലയിൽ നിർമിക്കുന്ന മൂന്ന് ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 24ന് നിർവഹിക്കും. കൂത്താട്ടുകുളം നഗരസഭയിലും അയ്യമ്പുഴ, കരുമാല്ലൂർ പഞ്ചായത്തുകളിലുമാണ് ഭവനസമുച്ചയങ്ങൾ ഉയരുക. പകൽ 11.30ന് ഓൺലൈനായാണ് ഉദ്‌ഘാടനം. സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം ഇതോടൊപ്പം നടക്കും. ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിത–-ഭവനരഹിത ഗുണഭോക്താക്കൾക്ക് വീടോ ഭവന സമുച്ചയങ്ങളോ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്നൂറോളം സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളുൾപ്പെടെ സംസ്ഥാനത്ത്‌ 29 സ്ഥലങ്ങളിൽ നിർമാണത്തിനുള്ള ടെൻഡർ നൽകിക്കഴിഞ്ഞു. ജില്ലയിൽ കൂത്താട്ടുകുളത്ത് 36 യൂണിറ്റുകളും അയ്യമ്പുഴ, കരുമാല്ലൂർ എന്നിവിടങ്ങളിൽ 44 വീതം വീടുകളും നിർമിക്കും.  Read on deshabhimani.com

Related News