ലോക രോഗി സുരക്ഷാ ദിനാചരണം വെബ്ബിനാർ സംഘടിപ്പിച്ചു .



കൊച്ചി :  ലോക രോഗി സുരക്ഷാ ദിനാചരണത്തിൻ്റെ ഭാഗമായ് എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാൻഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഹോമിയോപ്പതി വകുപ്പിലെ ജീവനക്കാർക്ക് വേണ്ടി " ആരോഗ്യ പ്രവർത്തകരുടെ 'സുരക്ഷ : രോഗികളുടെ സുരക്ഷ " എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .    ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ലീനാ റാണി ഉൽഘാടനം നിർവ്വഹിച്ച വെബ്ബിനാറിൽ പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ENT കൺസൽട്ടൻറ് ഡോക്ടർ ജോസഫ് ജോസഫ് ക്ലാസ് നയിച്ചു .  ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജിജി വർഗീസ് ,ഡോ. ഹേമ തിലക് , ഡോ. നതാഷ തെരേസ എന്നിവർ സംസാരിച്ചു . Read on deshabhimani.com

Related News