സാമൂഹ്യവിരുദ്ധരുടെ താവളമായി പെരിയാർവാലി ക്വാർട്ടേഴ്സ്



പെരുമ്പാവൂർ പട്ടാലിൽ ആൾത്താമസമില്ലാതെ കിടക്കുന്ന പെരിയാർവാലി ക്വാർട്ടേഴ്സ്‌ സാമൂഹ്യവിരുദ്ധരുടെ താവളമായി. എഎം റോഡിൽ പട്ടാലിലുള്ള നാലേക്കർ വളപ്പിൽ പെരിയാർവാലി ഓഫീസും ഫയർ സ്റ്റേഷനും മാത്രമാണ് പ്രവർത്തിക്കുന്നത്. ഏതാനും ക്വാർട്ടേഴ്സിൽമാത്രമാണ് സർക്കാർ ജീവനക്കാർ താമസിക്കുന്നത്. ബാക്കിയുള്ളവ കാലപ്പഴക്കംകൊണ്ട് ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ്. എഎം റോഡിനോട് ചേർന്നുള്ള  സ്ഥലത്ത് കാട്ടുമരങ്ങൾ വളർന്ന് കാടുപിടിച്ചുകിടക്കുകയാണ്. ഇതിനകത്ത് ലഹരിവിൽപ്പനക്കാരും വിദ്യാർഥികളും തമ്പടിക്കുന്നുണ്ട്. ബൈക്കിലും കാറിലും എത്തുന്ന സംഘങ്ങൾ തമ്മിൽ പലപ്പോഴും സംഘർഷം നടക്കുന്നതായും നാട്ടുകാർ പറഞ്ഞു. വഴിയോരക്കച്ചവടക്കാർ മാലിന്യം തള്ളുന്നതും ഇവിടെയാണ്‌. സ്വന്തമായി കെട്ടിടമില്ലാത്ത ആർടി ഓഫീസിന് സ്ഥലം കൈമാറാനുള്ള നടപടി നടക്കുകയാണ്. Read on deshabhimani.com

Related News